# നന്നായിട്ട് നൃത്തം ചെയ്യാന്‍ ശ്രമിച്ചു…പക്ഷേ കാല്‍ പണി തന്നു!!! നിരഞ്ജന അനൂപ്

- Link: https://ml.b4blaze.com/film-news/actress-niranjana-anoop-dance-video
- Published: 2023-01-18T19:15:48+05:30
- Author: Anu

ദിവസങ്ങള്‍ക്ക് മുമ്പാണ് നടി നിരഞ്ജന അനൂപിന്റെ അരങ്ങേറ്റം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍
വച്ചായിരുന്നു അരങ്ങേറ്റം. അതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ
വേദിയില്‍ നൃത്തം ചെയ്യവെ നിരഞ്ജനയ്ക്ക് കാല്‍ തെന്നി ചുവടു പിഴച്ചിരിക്കുകയാണ്. താരം
തന്നെയാണ് അടി തെറ്റിയ വീഡിയോ പങ്കുവച്ചത്.

വിഡിയോ ട്രോള്‍ രൂപത്തിലാക്കി നടി തന്നെയാണ് തനിക്കു തെറ്റു പറ്റിയതിന്റെ സമൂഹമാധ്യമങ്ങളില്‍
ഷെയര്‍ ചെയ്തത്. ‘അറിയാം, പക്ഷേ കാല്‍ പണി തന്നു’ എന്നു കുറിച്ചുകൊണ്ടാണ് നിരഞ്ജനയുടെ
പോസ്റ്റ്.
  നല്ലതുപോലെ നൃത്തം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇടയ്ക്കുവച്ച് തന്റെ ബാലന്‍സ്
നഷ്ടപ്പെട്ടുവെന്നാണ് നിരഞ്ജന പറയുന്നത്. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഗായകന്‍
വിജയ് യേശുദാസ് അടക്കം നിരവധി പേര്‍ നിരഞ്ജനയുടെ വിഡിയോയ്ക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്.
ലോഹം, പുത്തന്‍ പണം, ബി.ടെക് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് നിരഞ്ജന അനൂപ്.
നടി മാത്രമല്ല, മികച്ച നിരഞ്ജന.

>  
> View this post on Instagram
>  
> [A post shared by Niranjana Anoop (@niranjanaanoop99)](https://www.instagram.com/reel/CneQ3Fgqw6u/?utm_source=ig_embed&utm_campaign=loading)
