# മകന് കഥ പറഞ്ഞു കൊടുക്കുന്ന സോനം കപൂർ; ചിത്രം വൈറലാവുന്നു!

- Link: https://ml.b4blaze.com/film-news/actress-onam-kapoor-turns-storyteller-for-her-son
- Published: 2023-03-14T14:06:28+05:30
- Author: Rahul

ബോളിവുഡ് സൂപ്പർ താരം സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും ഇക്കഴിഞ്ഞ ഓഗസ്റ്റ് 20-നായിരുന്നു.
മകൻ ജനിച്ചത്. വായു കപൂർ അഹൂജ എന്നാണ് ഇവരും കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. സോഷ്യൽ
മീഡിയയിൽ സജീവമായ സോനം കപൂർ മകന്റെ മുഖം ഇതുവരെ ആരാധകരെ കാണിച്ചിട്ടില്ല. പലപ്പോഴും
മകന്റെ മുഖം കാണിക്കാതെയുള്ള വിഡിയോയും ചിത്രങ്ങളുമാണ് സോനം പങ്കുവെയ്ക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/baby-s1.jpg?resize
=696%2C392&ssl=1)

ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാമിൽ അത്തരത്തിലൊരു പോസ്റ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിൽ, സോനം കപൂർ തന്റെ മകന് ഒരു കഥാപുസ്തകം വായിച്ച് കൊടുക്കുകയാണ്. മകൻ പുസ്തകത്തിലേക്ക്
നോക്കിയിരിക്കുന്നത് ചിത്രത്തിൽ കാണാൻ സാധിക്കും. താരം പങ്കുവെച്ച ചിത്രത്തിന് കമന്റുകളുമായെത്തിയിരിക്കുകയാണ്
ഭർത്താവ് ആനന്ദ് അഹൂജയും കരീന കപൂറും സുനിത കപൂറുമെല്ലാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/baby-s.jpg?resize
=696%2C392&ssl=1)

സോനം കപൂർ ലണ്ടനിലെ നോട്ടിംഗ് ഹില്ലിലാണ് ഇപ്പോൾ ഉള്ളത്. കഞ്ഞിന് വായു കപൂർ അഹൂജ എന്ന
പേര് തിരഞ്ഞെടുത്തതിന്റെ കാരണം സോനം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കുഞ്ഞിന്റെ ആദ്യമാസ വാർഷികത്തിലാണ് താരം പേര് വെളിപ്പെടുത്തിയത്2018 ലാണ് സോനം കപൂറും
ആനന്ദ് അഹൂജയും വിവാഹിതരായത്.

 

>  
> View this post on Instagram
>  
> [A post shared by Sonam Kapoor Ahuja (@sonamkapoor)](https://www.instagram.com/p/CpvJt2AqWHo/?utm_source=ig_embed&utm_campaign=loading)
