# സോഷ്യല്‍ മീഡിയയില്‍ വൈറലായി തെന്നിന്ത്യന്‍ നടിമാരുടെ രവി വര്‍മ ചിത്രങ്ങള്‍

- Link: https://ml.b4blaze.com/film-news/actress-photos-like-revi-varman-paintings
- Published: 2020-02-04T14:43:20+05:30
- Author: Rahul

കാലം കഴിയുംതോറും വീര്യം ഏറിവരുന്ന ഒന്നായി ഇപ്പൊ രവി വർമൻ ചിത്രങ്ങൾ മാറുന്ന കാഴ്ചയാണ്
നമ്മൾ കണ്ടുവരുന്നത്. പുതു തലമുറകൾ ഏറെ പ്രാധാന്യത്തോടു കൂടിയാണ് ചിത്രങ്ങൾ കണക്കാക്കുന്നത്.
രവി വര്‍മ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി തെന്നിന്ത്യന്‍ താര സുന്ദരിമാര്‍. രാജ രവി
വര്‍മയുടെ പ്രശസ്തമായ ചിത്രങ്ങള്‍ പുനരാവിഷ്കരിക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/02/EP3VYr3VUAAaFhR.
jpg?resize=965%2C1280&ssl=1)

താരങ്ങള്‍ ഫോട്ടോഷൂട്ടിലൂടെ. സമാന്ത, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഐശ്വര്യ രാജേഷ്
തുടങ്ങിയ താരങ്ങള്‍ രവി വര്‍മയുടെ ചിത്രങ്ങളായി മാറുകയായിരുന്നു. നിമിഷങ്ങൾകൊണ്ട് ചിത്രം
സോഷ്യൽ മീഡിയയിൽ വൈറലാകുകയാരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/02/EP3VYrzUUAAL9nl.
jpg?resize=2048%2C2048&ssl=1)

ജി വെങ്കട്ട് റാമിന്‍റെ ഫോട്ടോഷൂട്ടിലാണ് താരങ്ങള്‍ ഛായാചിത്രങ്ങള്‍ക്ക് ജീവനായി മാറിയത്.
ചിത്രങ്ങള്‍ താരങ്ങള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഒറിജിനല്‍ പെയ്ന്റിങ്ങും
തങ്ങളുടെ ഫോട്ടോയും ചേ‍ര്‍ത്താണ് താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/02/EP5wV4FUUAEvnRc.
jpg?resize=960%2C960&ssl=1)

യഥാര്‍ത്ഥ ചിത്രങ്ങളുടെ ചാരുത ഒട്ടും ചോരാതെ തന്നെ ഫോട്ടോകളിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.
താരങ്ങളുടെ ചിത്രങ്ങളും തമ്മിലുള്ള അസാമാന്യ സാമ്യതയും ശ്രദ്ധേയമാകുന്നുണ്ട്. ചിത്രങ്ങള്‍
ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/02/EP5wWXKUwAA9m26.
jpg?resize=720%2C721&ssl=1)
