# ഉള്ളുലയ്ക്കുന്ന ദു:ഖവാര്‍ത്ത…!! പങ്കുവെച്ച് നടി പ്രവീണ, അച്ഛനായിരുന്നു എന്റെ ഗുരു…

- Link: https://ml.b4blaze.com/film-news/actress-praveena-fathers-death-news
- Published: 2021-12-16T14:10:59+05:30
- Author: Rahul

മലയാളികളുടെ എക്കാലത്തേയും പ്രിയങ്കരിയായ നടിയാണ് പ്രവീണ. സിനിമാ മേഖലയില്‍ പണ്ടത്തെ
അത്ര സജീവമല്ലെങ്കിലും മേഖലയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു എന്നും പറയാന്‍ വയ്യ.
എന്നാല്‍ പുതിയ സിനിമയായ സുമേഷ് ആന്റ് രമേശ് എന്ന ചിത്രത്തിലൂടെ താരം വീണ്ടും ശക്തമായ
തിരിച്ചു വരവ്് നടത്തിയിരിക്കുകയാണ്. വളരെ നല്ല അഭിപ്രായങ്ങള്‍ നേടി തീയറ്ററുകളില്‍
ജൈത്രയാത്ര തുടരുന്ന സിനിമയുടെ വിജയം ആഘോഷിക്കുന്നതിന് ഇടെയാണ് പ്രവീണയെ തേടി ആ ദു:
ഖവാര്‍ത്ത എത്തിയിരിക്കുന്നത്. താരത്തിന്റെ അച്ഛന്റെ വിയോഗ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത്
വന്നിരിക്കുന്നത്. അച്ഛന്റെ വേര്‍പാടില്‍ മലയാളികളുടെ ഉള്ളുലയ്ക്കുന്ന ഒരു കുറിപ്പുമായാണ്
താരം എത്തിയിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി അച്ഛന്റെ വിയോഗത്തെ കുറിച്ച്
പ്രവീണ തന്നെയാണ് തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

[https://www.instagram.com/p/CXgt8PWP_z4/?utm_source=ig_web_copy_link](https://www.instagram.com/p/CXgt8PWP_z4/?utm_source=ig_web_copy_link)

അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഈ കാര്യം അറിയിച്ചത്. ഒപ്പം അച്ഛനെക്കുറിച്ചും
നടി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. പിന്നാലെ നിരവധി പേരാണ് ആദരാഞ്ജലികളര്‍പ്പിച്ചു
എത്തുന്നത്. ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ പ്രൊഫസറായിരുന്ന പ്രവീണയുടെ പിതാവ്. ‘
കുളക്കട അണ്ണന്‍ എന്ന് സൗഹൃദസംഘത്തില്‍ അദ്ദേഹം സ്നേഹിക്കപ്പെട്ടിരുന്നു. ധനതത്വശാസ്ത്ര
അധ്യാപകനായിരുന്നു. കലാസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. കഥാപ്രസംഗകല
സാറിന് വലിയ ആവേശമായിരുന്നു. ഭേദപ്പെട്ട രീതിയില്‍ കഥ പറകയും ചെയ്തിരുന്നു’, എന്നും
സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പ്രിയപ്പെട്ടവര്‍ പറയുന്നു. എന്റെ അച്ഛന്‍, എന്റെ ഗുരു,
ഭഗവാന്റെ സ്വര്‍ഗ്ഗവാതില്‍ തുറന്നുകിടന്നിരുന്ന സമയത്തു ഞങ്ങളെ വിട്ടു ഭഗവല്‍ സന്നിധിയില്‍
പൂകി എന്നാണ് താരം അച്ഛനോടൊപ്പമുള്ള ഫോട്ടോയ്ക്ക് അടിയില്‍ കുറിച്ചിരിക്കുന്നത്.
