# നടി പ്രവീണയുടെ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു!!  ഇതിനൊരു അന്ത്യമില്ലേ?

- Link: https://ml.b4blaze.com/film-news/actress-praveena
- Published: 2021-12-01T16:32:38+05:30
- Author: Rahul

സിനിമാ താരങ്ങളുടെ ഫോട്ടോകള്‍ മോര്‍ഫിംഗ് ചെയ്തും അവരുടെ ഫേക്ക് ഐഡികള്‍ ഉണ്ടാക്കി 
അത് വഴി അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചും ഒരു പ്രത്യേക സുഖം കണ്ടെത്തുന്ന ചില മാനസിക
വൈകല്യമുള്ളവരുണ്ട്. ഇതിനോട് അനുബന്ധിച്ച് ഒരുപാട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു
എങ്കിലും ചെയ്യേണ്ടവര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്ത്‌കൊണ്ടേയിരിക്കുന്നു എന്നതാണ്
വാസ്തവം. പലരും മുഖച്ഛായ പേടിച്ച് പ്രതികരിക്കാതെ ഇരിക്കുന്നു എന്നതും കഷ്ടമാണ്. എന്നാലിപ്പോഴിതാ
തനിക്ക് ഉണ്ടായ ഒരു അനുഭവം തുറന്ന് പറഞ്ഞ് അതിന് എതിരെ നടപടിയും ആവശ്യപ്പെട്ട് രംഗത്ത്
വന്നിരിക്കുകയാണ് നടി പ്രവീണ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/praveena-actress-
vikatan2F2019-052F1b249f6e-88fe-41d8-9f8a-c83494a2a8032F157308_thumb-wikibiopic-
img_5d91e5af0015e-300x300.jpg?resize=936%2C936&ssl=1)

താരത്തിനും ഇത്തരത്തില്‍ ഒരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നു എന്നാണ് തുറന്ന് പറഞ്ഞിരിക്കുന്നത്
പ്രവീണയുടെ വാക്കുകള്‍ ഇങ്ങനെ… സിനിമാമേഖലയിലെ ഒട്ടേറെ സഹപ്രവര്‍ത്തകര്‍ ഈ പ്രശ്നം 
നേരിടുന്നുണ്ട്. പലരും പ്രതികരിക്കാറില്ല എന്നതാണ് സത്യം. പക്ഷേ എന്റെ കുടുംബത്തിലെ
അംഗങ്ങളുടെ ചിത്രം പോലും ഇയാള്‍ ഉപയോഗിച്ചു. മുമ്പ് ഈ യുവാവ് എന്റെ പേരില്‍ ഇന്‍സ്റ്റാഗ്രമില്‍
എന്റെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിരുന്നു. ആദ്യം നല്ല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.
പിന്നാലെ ഇതിനെല്ലാം ലൈക്ക് ചെയ്യണം എന്നാവശ്യപ്പെട്ട് എന്നെ ഫോണ്‍ വിളിച്ചു. ഞാന്‍
സൈബര്‍ ഇടങ്ങളില്‍ അത്ര സജീവമല്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/pic-16-300x225.jpg?
resize=987%2C740&ssl=1)

ഇതോടെ ഞാന്‍ ഈ ആവശ്യം അത്ര കാര്യമായി എടുത്തില്ല. ഇതുപോലുള്ള മാനസിക വൈകല്യമുള്ളവരെ
നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇതുപോലെ എന്റെ സഹപ്രവര്‍ത്തകരായ നടിമാരും രംഗത്തുവരണം.
എങ്കിലേ ഇതിന് ഒരു അവസാനം ഉണ്ടാകും. ഇതിലൂടെ ഇവര്‍ക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നാണ്
എനിക്ക് മനസിലാകാത്തത്..’ പ്രവീണ ചോദിക്കുന്നു. പ്രവീണയുടെ പരാതിയില്‍ പ്രതിയെ ഇതിനോടകം
തന്നെ പിടികൂടിയിട്ടുണ്ട്.

 

 

 
