# നടി പ്രിയ മോഹനും കുടുംബവും യുക്രൈനിലെ യുദ്ധത്തില്‍ കുടുങ്ങി..!!?? വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ!

- Link: https://ml.b4blaze.com/film-news/actress-priya-mohan-against-fake-news
- Published: 2022-02-26T13:07:23+05:30
- Author: Rahul

യുക്രൈന്‍-റഷ്യ യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ 
ലോകത്തിലെ മുഴുവന്‍ മാധ്യമങ്ങളും ഈ വിഷയം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അതേസമയം,
മലയാള സിനിമയുടെ പ്രിയപ്പെട്ട നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ അനുജത്തിയും നടിയുമായ 
പ്രിയ മോഹനെ കുറിച്ച് ഒരു വ്യാജ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/priya-mohan-8-300x225.
jpg?resize=1149%2C862&ssl=1)

നടി പ്രിയാ മോഹനും കുടുംബവും യുദ്ധ പ്രതിസന്ധിയില്‍ പെട്ട് കിട്ക്കുകയാണെന്നാണ് ചില
യൂട്യൂബ് ചാനലുകള്‍ വാര്‍ത്തകള്‍ പടച്ചു വിട്ടിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരം വ്യാജ
വാര്‍ത്തകള്‍ക്കെതിരെ നടിയും കുടുംബവും രംഗത്ത് വന്നിരിക്കുകയാണ്. തങ്ങള്‍ കൊച്ചിയില്‍
തന്നെ ഉണ്ടെന്നും ദയവായി ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും
പ്രിയ മോഹന്‍ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/priya-mohan-240x300.
jpg?resize=1126%2C1408&ssl=1)

നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയാണ് പ്രിയ മോഹന്‍. ഇത്തരം പ്രചരണങ്ങള്‍ ദയവു 
ചെയ്ത് വിശ്വസിക്കരുത്. എന്തിനാണ് ആളുകള്‍ ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നതെന്നും
പ്രിയ മോഹന്‍ ചോദിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/priya-ukrain-300x156.
jpg?resize=1152%2C599&ssl=1)

എന്തിനാണ് ആളുകള്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത്
എന്ന് പൂര്‍ണിമ ഇന്ദ്രജിത്തും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയിലൂടെ ചോദിക്കുന്നുണ്ട്,
കുറച്ചു മാസം മുമ്പ് പ്രിയ മോഹന്‍ കുടുംബ സമേതം യുക്രൈനില്‍ പോയിരുന്നു. ആ യാത്രയുടെ
ഫോട്ടോകളും വീഡിയോയുമാണ് ഇപ്പോള്‍ ചിലര്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്.

[https://www.instagram.com/p/CaZBNOAISRS/?utm_source=ig_web_copy_link](https://www.instagram.com/p/CaZBNOAISRS/?utm_source=ig_web_copy_link)

 

 

 

 
