# പ്രിയാമണിയുടെ ഒരു ദിവസത്തെ വരുമാനം പോലും ലക്ഷങ്ങള്‍.. വരുന്ന വഴി ഇങ്ങനെ..!!

- Link: https://ml.b4blaze.com/film-news/actress-priyamani-about-her-income
- Published: 2022-04-06T08:33:13+05:30
- Author: Rahul

തെന്നിന്ത്യയുടെ താരറാണിയാണ് പ്രിയാമണി..ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിച്ച ഡാന്‍സ് റിയാലിറ്റി
ഷോയില്‍ പങ്കെടുത്തതോടെയാണ് നടിയെ മലയാളികള്‍ കൂടുതല്‍ അടുത്തറിഞ്ഞത്. ഒരു അഭിനേത്രി
എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. തെലുങ്ക് സിനിമയിലാണ് അഭിനയ ജീവിതത്തിലേക്കുള്ള
അരങ്ങേറ്റം കുറിച്ചത് എങ്കിലും മലയാള സിനിമകളിലും താരം എത്തിയിരുന്നു. ഇതിനു പുറമെ 
ബോളിവുഡ് സിനിമാ ലോകത്തും തിളങ്ങുന്ന താരത്തിന്റെ ഒരു ദിവസത്തെ തന്നെ വരുമാനം കേട്ട്
ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ലക്ഷങ്ങളാണ് പ്രിയാമണി ഒരു ദിവസം മാത്രം സമ്പാദിക്കുന്നത്.
ഇതേ കുറിച്ച് താരം തന്നെയാണ് വെളിപ്പെടുത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/priyamani-300x157.
jpg?resize=1157%2C605&ssl=1)

 

ഹിന്ദി വെബ്‌സീരീസില്‍ അഭിനയിച്ചതോടെയാണ് താരം പ്രതിഫലം ഉയര്‍ത്തിയത്. ഹിന്ദി ഫാമിലി
സീരീസ് മാന്‍ വന്‍ ഹിറ്റായി മാറിയതോടെ പ്രിയാമണി തന്റെ പ്രതിഫലവും ഉയര്‍ത്തി. ഒരു അഭിമുഖത്തില്‍
ഇക്കാര്യം താരം തുറന്ന് പറയുകയും ചെയ്തു.ഒരു ദിവസം ഒന്നര ലക്ഷം രൂപയായിരുന്നു നേരത്തെ
പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാലിപ്പോള്‍ തന്റെ പുതിയ സിനിമകളില്‍ ഒരു ദിവസം മൂന്നു
മുതല്‍ നാലു ലക്ഷം വരെയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/priya-300x169.jpg?
resize=1083%2C610&ssl=1)

പ്രിയാമണിയുടെ ഏറ്റവും പുതിയ പ്രൊജക്റ്റ് ഭാമകലാപം ഒടിടിയില്‍ വന്‍ ഹിറ്റായിരുന്നു.
വാങ്ങുന്ന പ്രതിഫലം നമുക്ക് അര്‍ഹമായത് തന്നെയായിരിക്കണം എന്നതാണ് നടിയുടെ നിലപാട്.
സ്ത്രീകള്‍ തങ്ങള്‍ക്ക് ആവശ്യമുള്ളത് പറയാന്‍ കഴിയുന്ന ഒരു ഘട്ടത്തില്‍ എത്തിയ കാലമാണ്
ഇതെന്നും. അര്‍ഹമായത് ചോദിച്ച് വാങ്ങിക്കണമെന്നും നടി പറഞ്ഞിരുന്നു.

![priyamani about shortfilm](https://i0.wp.com/ml.b4blaze.com/wp-content/uploads/
2021/07/priyamani-about-shortfilm-300x169.jpg?resize=1161%2C654&ssl=1)

അത് തെറ്റാണെന്നുള്ള ആളുകളുടെ കമന്റുകള്‍ കൊണ്ട് മാത്രം ആ വ്യക്തി അതിന് അര്‍ഹനല്ലാതാകില്ല.
ഈ നടിമാര്‍ ഈ നിലയിലെത്താന്‍ കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്നും അതിനാല്‍ അവര്‍ ആവശ്യപ്പെട്ട്
പ്രതിഫലം വാങ്ങുന്നതില്‍ തെറ്റെന്താണെന്നും പ്രിയാമണി ചോദിക്കുന്നു.
