# 204 കോടിയുടെ ഡയമണ്ട് നെക്ലേസ് ധരിച്ച് മെറ്റ് ഗാലയിൽ തിളങ്ങി പ്രിയങ്ക ചോപ്ര!

- Link: https://ml.b4blaze.com/film-news/actress-priyanka-chopras-met-gala-diamond-necklace-is-worth-rs-204-crores
- Published: 2023-05-02T20:27:10+05:30
- Author: Ajay

ലോകത്തെ ഏറ്റവും വലിയ ഫാഷൻ എക്‌സിബിഷനായ മെറ്റ് ഗാലയിൽ ഇത്തവണയും തിളങ്ങി ബോളിവുഡിന്റെയും
ഹോളിവുഡിന്റെയും സൂപ്പർ നടി പ്രിയങ്ക ചോപ്ര. 11.6 കാരറ്റ് ഡയമണ്ട് നെക്ലേസ് ധരിച്ചാണ്
പ്രിയങ്ക ചോപ്ര എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. എന്നാൽ പ്രിയങ്കയുടെ നെക്ലേസിന്റെ
വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/metta2-1024x576.
jpg?resize=1024%2C576&ssl=1)

പ്രിയങ്കയുടെ ഡയമണ്ട് നെക്ലേസിന്റെ വില 25 മില്യൺ യുഎസ് ഡോളറാണ്. അതായത് ഏകദേശം 204
കോടി രൂപ. അതേ സമയം പ്രിയങ്ക ചോപ്രയുടെ ഈ നെക്ലേസ് മെറ്റ് ഗാലയ്ക്ക് ശേഷം ലേലം ചെയ്യാൻ
പോകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിനോടൊപ്പം വാലന്റീനോ ഡിസൈൻ ചെയ്ത ബ്ലാക്ക്
ഗൗണാണ് പ്രിയങ്ക ധരിച്ചിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/metta-1024x576.jpg?
resize=1024%2C576&ssl=1)

പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം ഭർത്താവും അമേരിക്കൻ പോപ്പ് താരവുമായ നിക്ക് ജോനാസും എത്തിയിരുന്നു.
മെറ്റ് ഗാലയിൽ എത്തിയ ദമ്പതികൾ കൈകോർത്ത് റെഡ് കാർപെറ്റിൽ ഒരുമിച്ച് പോസ് ചെയ്യുകയും
ചെയ്തിരുന്നു. അതേ സമയം താരത്തിന്റെ പുതിയ വെബ് സീരിസായ സിറ്റാഡൽ സ്്്ട്രീമിങ് ആരംഭിച്ചു.
റൂസോ ബ്രദേഴ്‌സ് നിർമാതാക്കളാകുന്ന വെബ് സീരീസാണ് സിറ്റഡൽ. ആമസോൺ പ്രൈമിലൂടെയാണ് വെബ്
സീരീസ് സ്ട്രീം ചെയുന്നത്. ഒരു ആക്ഷൻ സ്‌പൈ ത്രില്ലർ സീരീസ് ആണ് സിറ്റാഡൽ.
