# വിട്ടുവീഴ്ച്ചയ്ക്ക് ഞാന്‍ തയ്യാറല്ല…!! നടി രോഹിണി പറയുന്നു…!!

- Link: https://ml.b4blaze.com/film-news/actress-rohini-about-freedom-fight-movie
- Published: 2022-02-20T12:06:43+05:30
- Author: Rahul

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് രോഹിണി. ശക്തമായ ഒരുാപാട് സ്ത്രീ കഥാപാത്രങ്ങളെ
വെള്ളിത്തിരയില്‍ അവതരിപ്പിച്ച് താരം പ്രേക്ഷകരുടെ കൈയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ,
തന്റെ ഏറ്റവും പുതിയ ചിത്രമായ ഫ്രീഡം ഫൈറ്റിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കവെ
താരം പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ എന്ത് 
മാനദണ്ഡത്തിലാണ് തിരഞ്ഞെടുക്കുന്നത് എന്നതിനെ കുറിച്ചാണ് രോഹിണി മനസ്സ് തുറക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/rohini-300x169.jpg?
resize=1026%2C578&ssl=1)

താരത്തിന്റെ വാക്കുകളിലേക്ക്…. വെറും രണ്ട് മിനിറ്റാണെങ്കില്‍ കൂടി, ആ കഥാപാത്രം എത്രത്തോളം
ഇന്റന്‍സ് ആണ്, ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് എക്സൈറ്റ്മെന്റ് നല്‍കുന്നതാണോ,
പെര്‍ഫോം ചെയ്യാനുള്ള സാധ്യതകളുണ്ടോ എന്ന കാര്യങ്ങള്‍ പരിഗണിച്ചാണ് തെരഞ്ഞെടുക്കാറുള്ളത്.
അതിലെനിക്ക് വിട്ടുവീഴ്ചയില്ല. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രമെല്ലാം അതിനുദാഹരണമാണ്,…
സംവിധായകന്‍ ജിയോ ബേബി തന്നെയാണ് എന്നെ ചിത്രത്തിലേക്ക് വിളിച്ചത്. തനു എന്ന വീട്ടുജോലിക്കാരിയുടെ
കഥാപാത്രമുണ്ടെന്നും കഥ കേള്‍ക്കാമോ എന്നും ചോദിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/freedom-fight-300x169.
jpg?resize=907%2C511&ssl=1)

വണ്‍ലൈന്‍ കേട്ടപ്പോള്‍ തന്നെ എനിക്ക് വളരെയേറെ താല്‍പര്യം തോന്നി. അങ്ങനെയാണ് സിനിമയിലേക്കെത്തുന്നത്
എന്നാണ് നടി പറയുന്നത്. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത സിനിമ മികച്ച പ്രതികരണമാണ്
നേടുന്നത്. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയുടെ വിജയവും സ്വീകാര്യതയുമാണ്
ഫ്രീഡം ഫൈറ്റ് എന്ന സിനിമയെ കുറിച്ച് തന്നെ ചിന്തിപ്പിച്ചത് എന്നാണ് സംവിധായകന്‍ ജിയോ
ബേബി പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/freedom-300x169.
jpg?resize=1083%2C610&ssl=1)

സോണി ലിവില്‍ പുറത്തിറങ്ങിയ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയില്‍ ജിയോ ബേബി സംവിധാനം ചെയ്ത
ഓള്‍ഡ് ഏജ് ഹോം എന്ന ചിത്രത്തിലെ തനു എന്ന വീട്ടുജോലിക്കാരിയുടെ വേഷമാണ് രോഹിണി ചെയ്തത്.
ഈ കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

 
