# നടി റോമാ ദുബായില്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയപ്പോള്‍- വീഡിയോ

- Link: https://ml.b4blaze.com/film-news/actress-roma-golden-visa-video
- Published: 2022-10-07T20:01:13+05:30
- Author: Gargi

നടിയും നര്‍ത്തകിയും മോഡലുമായ റോമയ്ക്ക് യു.എ.ഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു.
ഇപ്പോള്‍ ബെംഗലൂരുവില്‍ താമസിക്കുന്ന താരം യുഎഇയില്‍ സ്ഥിരതാമസത്തിനൊരുങ്ങുകയാണ്.

![Roma5677](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/cropped-
Roma5677.jpg?resize=640%2C853&ssl=1)

നേരത്തെ മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖ ചലച്ചിത്ര താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വീസ
നേടിക്കൊടുത്ത ദുബായിലെ ഇസിഎച്ച് വഴിയാണ് റോമയ്ക്കും വീസ ലഭിച്ചത്.
 ഇസിഎച്ച് ഡിജിറ്റല്‍
ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് താരം 10 വര്‍ഷത്തേയ്ക്കുള്ള വീസ 
ഏറ്റുവാങ്ങി.

നോട്ട്ബുക്ക്, ലോലിപോപ്പ്, ചോക്ലേറ്റ്, ജൂലൈ, മിന്നാമിന്നിക്കൂട്ടം എന്നിവയിലുള്‍പ്പെടെ
25ലേറെ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള റോമ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രത്തിലൂടെ
തിരിച്ചുവരവിനൊരുങ്ങുകയാണ്. താരം ഗോള്‍ഡന്‍ വിസ വാങ്ങാനെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍
വൈറലാണ്.
