# എന്നെ മുന്നോട്ട് നയിക്കുന്നത് ഈ കാരണങ്ങളാണ് സാമന്ത പറയുന്നു!!

- Link: https://ml.b4blaze.com/film-news/actress-samantha-talks-about-impact-of-her-failed-relationship
- Published: 2023-03-29T09:18:44+05:30
- Author: Rahul

തെന്നിന്ത്യൻ നടൻ നാഗ ചൈതന്യയുമായുള്ള താര സുന്ദരി സാമന്ത റൂത്ത് പ്രഭുവിന്റെ വിവാഹ
മോചനം ആരാധകർക്ക് വലിയൊരു ഷോക്കായിരുന്നു നാഗ ചൈതന്യയുമായി അഞ്ച് വർഷം നീണ്ട ദാമ്പത്യം
2021 ഒക്ടോബറിലാണ് സാമന്ത അവസാനിപ്പിച്ചത്. എന്നാൽ ആ വേർപിരിയൽ തനിക്ക് പ്രത്യേകിച്ചൊരു
ആഘാതവും ഉണ്ടാക്കിയിട്ടില്ലെന്ന് പറയുകയാണ് സാമന്ത.

 ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തൻറെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ചും
സ്‌നേഹത്തെക്കുറിച്ചും തുറന്ന് പറഞ്ഞത് ”എന്നെ മുന്നോട്ട് നയിക്കുന്നത് സ്‌നേഹമാണ്.
അതിന് ഒരു പുരുഷൻ സ്ത്രീയെ സ്‌നേഹിക്കണം എന്നില്ല, ഇകഴിഞ്ഞ എട്ട് മാസമായി എനിക്ക് ഒപ്പം
നിന്ന എൻറെ സുഹൃത്തുക്കളുടെ സ്‌നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എനിക്ക് അവർക്ക്
തിരിച്ചു നൽകാൻ ഏറെ സ്‌നേഹമുണ്ട്. ഞാൻ എപ്പോഴും സ്‌നേഹിക്കപ്പെടുന്നുണ്ട്. പരാജയപ്പെട്ട
ഒരു ബന്ധം എനിക്ക് നിന്ദ്യമായതോ, കയ്‌പ്പേറിയതായോ അനുഭവപ്പെട്ടിട്ടില്ല” ഇതായിരുന്നു
സാമന്തയുടെ പ്രതികരണം.

 വിവാഹമോചനത്തിന് ശേഷവും സിനിമകളിൽ സജീവമായിരുന്ന സാമന്ത സോഷ്യൽ മീഡിയയിലൂടെ തനിക്ക്
പേശികളെ ബാധിക്കുന്ന ‘മയോസൈറ്റിസ്’ എന്ന രോഗം ബാധിച്ചിരിക്കുന്നുവെന്ന് അറിയിച്ചിരുന്നു.
ഇപ്പോഴും ചികിത്സ തുടരുന്നുണ്ട് താരം. അതേ സമയം നടിയുടെ ശാകുന്തളം എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്
