# എല്ലാവരും വന്ന് കണ്ടു പോയി.. കരഞ്ഞു തളര്‍ന്ന് ആ നടി മാത്രം കെ.പി.എ.സി ലളിതയുടെ മൃതദേഹത്തിന് കാവലിരുന്നു…!! വിളക്ക് കെടാതെ കാത്തു…!ആരാണെന്നോ?

- Link: https://ml.b4blaze.com/film-news/actress-sarayu-at-kpac-lalitha-funeral
- Published: 2022-02-26T08:41:33+05:30
- Author: Rahul

ഒരുപാട് വേഷങ്ങള്‍ വെള്ളിത്തിരയില്‍ ആടി തീര്‍ത്ത ശേഷം മലയാളത്തിന്റെ അവിസ്മരണീയ നടി
കെപിഎസി ലളിത ഈ ലോകത്തോട് വിട പറഞ്ഞു. ഇപ്പോഴും ആ വേര്‍പാട് വിശ്വസിക്കാനാവാത്ത അരാധകരുടെ
ഇടയിലേക്ക് ഇപ്പോള്‍ മറ്റൊരു വാര്‍ത്തയാണ് കടന്നു വരുന്നത്. രോഗം മുര്‍ച്ഛിച്ച് കിടപ്പിലായിരുന്ന
നടിയ്ക്ക് മരണം ഒരു മോക്ഷമായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പ്രിയപ്പെട്ട ലളിത 
ചേച്ചിയെ അവസാനമായി ഒരുനോക്ക് കാണാന്‍ മലയാളത്തിലെ എല്ലാ താരങ്ങളും അവിടെ എത്തി..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/KPAC_Lalitha_vkgob2afjjahj-
300x200.jpg?resize=992%2C661&ssl=1)

ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എല്ലാവരും വന്ന് കണ്ട് പോയി.. എന്നാല്‍ ആ ഒരു രാത്രി മുഴുവന്‍
കെപിഎസി ലളിതയുടെ മൃതദേഹത്തിന് കൂട്ടായിരുന്ന ആ നടിയെ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ 
പ്രശംസിക്കുന്നത്. സഹപ്രവര്‍ത്തകരും കൂട്ടുകാരും ബന്ധുക്കളും എല്ലാം ആദരാഞ്ജലികള്‍ 
അര്‍പ്പിച്ച് പോയെങ്കിലും ഈ നടി മാത്രം വെളുക്കുവോളം കെപിഎസി ലളിതയ്ക്ക് കാവലിരുന്നു.
മൃതശരീരത്തിനു മുന്നിലെ വിളക്കില്‍ എണ്ണ ഒഴിച്ചുകൊണ്ടിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/kpac-lalitha-body2-
300x156.jpg?resize=1063%2C553&ssl=1)

ഈ നടി ആരാണെന്ന് അല്ലേ.. മലയാളികളുടെ പ്രിയപ്പെട്ട നടി സരയു ആയിരുന്നു ആ കാവലാള്‍. 
കരഞ്ഞു തളര്‍ന്ന് കെ.പി.എ.സി ലളിതയുടെ മൃതദേഹത്തിനടുത്തിരിക്കുന്നതും ഇടയ്ക്ക് ആ വിളക്കില്‍
എണ്ണ ഒഴിച്ചു കൊടുക്കുന്നതുമായ സരയുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
നിങ്ങളാണ് കരുണയുള്ളവള്‍..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/sarayu-kpac-300x292.
jpg?resize=1156%2C1125&ssl=1)

മനുഷ്യന്‍ എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കും സരയുവിനെ പ്രശംസിച്ചുകൊണ്ട് പറയുന്നത്.
ഒരു മകളുടെ സ്ഥാനത്ത് നിന്ന് ആ ആത്മാവിന് വേണ്ടി അവസാനമായി ഈ കര്‍മ്മവും ഏറ്റെടുക്കാന്‍
മനസ്സ് കാണിച്ച സരയുവിന് അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/saRayu-1-208x300.
jpg?resize=1120%2C1615&ssl=1)

വളരെ മികച്ച ഒരു മനസ്സിന് ഉടമയാണ് സരയു എന്നും, ഇത് എപ്പോഴും കാത്തുസൂക്ഷിക്കുവാന്‍
ദൈവം അനുഗ്രഹിക്കട്ടെ എന്നുമാണ് ഈ വിവരം അറിയുന്ന ആരാധകര്‍ പറയുന്നത്.

 

 
