# എന്നെ കെട്ടിപിടിക്കാന്‍ മമ്മുക്കയ്ക്ക് ഭയങ്കര മടിയായിരുന്നു, എന്നാല്‍ ജയന്‍ ചേട്ടന്‍….: സീമയുടെ വെളിപ്പെടുത്തല്‍

- Link: https://ml.b4blaze.com/film-news/actress-seema-about-her-experience
- Published: 2022-04-12T22:28:42+05:30
- Author: Rahul

മലയാളിയ്ക്ക് നടി സീമയെ തിരിച്ചറിയാന്‍ വിശേഷണങ്ങളുടെ ആവശ്യം തെല്ലുമില്ല. ലോഹിത ദാസിന്റെ
മഹായാനം എന്ന സിനിമയോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി പിന്നീട് മോഹന്‍ലാല്‍ 
നായകനായ ഒളിമ്പ്യന്‍ ആന്തോണി ആദം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. സിനിമകള്‍ക്കൊപ്പം
തന്നെ മിനി സ്‌ക്രീന്‍ രംഗത്തും തിളങ്ങിയ സീമ മുന്‍പ് നിരവധി സീരിയലുകളിലും അഭിനയിച്ചിരുന്നു.

ഒരു കാലത്ത് സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ സീമ അവളുടെ രാവുകള്‍ എന്ന ചിത്രത്തിലെ
പ്രകടനത്തിലൂടെ മലയാളത്തില്‍ ഒരു തരംഗമായി മാറുകയായിരുന്നു. മലയാളത്തില്‍ മുന്‍നിര 
നായകന്മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പം നിരവധി ചിത്രങ്ങള്‍ ചെയ്ത സീമയെ സംവിധായകന്‍
ഐ. വി ശശിയാണ് വിവാഹം ചെയ്തത്.

![seema new happiness](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/
03/seema-new-happiness-300x169.jpg?resize=554%2C264&ssl=1)

ഏറ്റവും അധികം നായികയായി താന്‍ അഭിനയിച്ചിട്ടുള്ളത് ജയന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളില്‍
ആയിരുന്നു എന്ന് സീമ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ രണ്ട് നടന്മാര്‍ക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ
അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് സീമ.മമ്മൂട്ടിക്ക് ഒപ്പം ഞാന്‍ 38ല്‍ പരം സിനിമകളില്‍
അഭിനയിച്ചിട്ടുണ്ടെന്നു പോലും ഈ അടുത്ത കാലത്താണ് ഞാന്‍ അറിയുന്നത്. അന്നൊക്കെ റൊമാന്റിക്
സീനുകളില്‍ അഭിനയിക്കുമ്പോള്‍ മമ്മുക്കയ്ക്ക് എന്നെ കെട്ടി പിടിക്കാന്‍ ഭയങ്കര മടിയായിരുന്നു.
പക്ഷേ ജയേട്ടന്‍ അങ്ങനെയായിരുന്നില്ല.

അതിന് ഒരു കാരണം ഞാന്‍ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും സീമ ചെറു ചിരിയോടെ പറയുന്നു.
അത് മറ്റൊന്നുമല്ല, മമ്മുക്കയ്ക്ക് ഭാര്യ ഉള്ളത് കൊണ്ടായിരിക്കും അതിനൊക്കെ മടി. എന്നാല്‍,
ജയേട്ടന്‍ വിവാഹിതനല്ലല്ലോ അത് കൊണ്ട് ആരെയും പേടിക്കണ്ട.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/03/Seema-300x225.jpg?
resize=532%2C399&ssl=1)

ഒപ്പം അഭിനയിച്ചിട്ടുള്ളതില്‍ എനിക്ക് ഏറ്റവും പ്രയാസം മമ്മുക്കയ്ക്കൊപ്പം അഭിനയിക്കുമ്പോഴായിരുന്നു.
ഏറ്റവും ആത്മ വിശ്വാസം ജയേട്ടനൊപ്പവും. കാരണം മമ്മുക്ക വരുമ്പോള്‍ ഞാന്‍ അവളുടെ രാവുകള്‍
ഒക്കെ കഴിഞ്ഞ് ഹിറ്റായി നില്‍ക്കുന്ന നായികയായിരുന്നു. അപ്പോള്‍ ഒരു പുതിയ നടന്റെ നായിക
എന്ന നിലയില്‍ അഭിനയിക്കുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു. പക്ഷേ ജയേട്ടന്‍ ഫീല്‍ഡില്‍
ഉള്ളപ്പോള്‍ വന്ന നായികയാണ് ഞാന്‍. അതുകൊണ്ടു തന്നെ അങ്ങനെ ഒരു പ്രശ്നമേ ഇല്ലായിരുന്നുവെന്നും
സീമ പറയുന്നു.

അതേ സമയം മലയാളത്തില്‍ മികച്ച ക്യാരക്ടര്‍ റോളുകള്‍ കൂടി ചെയ്ത നടിയാണ് സീമ. ഭര്‍ത്താവ്
ഐ. വി ശശിയുടെ ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്നു.
