# നടി ശാന്തിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി !! മരണത്തിൽ ദുരൂഹത

- Link: https://ml.b4blaze.com/film-news/actress-shanthi-passed-away
- Published: 2020-04-10T11:53:47+05:30
- Author: Rahul

തെലുങ്കു സീരിയല്‍ നടി വിശ്വ ശാന്തിയെ ഹൈദരാബാദിലെ വസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ 
മരിച്ച നിലയില്‍ കണ്ടെത്തി. നിലത്തിരുന്ന് കട്ടിലിന്‍മേല്‍ ചാരി കിടക്കുന്ന വിധത്തിലാണ്
ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്.

നിലത്തിരുന്ന് കട്ടിലില്‍ ചാരി കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്.
അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം
ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ടെലിവിഷന്‍ സീരിയലുകളില്‍ അഭിനേത്രിയായിരുന്ന ശാന്തി ഹൈദരാബാദില്‍ തനിച്ച്‌ താമസിക്കുകയായിരുന്നു.
വീട്ടില്‍ ആളനക്കം ഇല്ലാതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍ക്കാരാണ് പൊലീസില്‍ വിവരം
അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ
വാതില്‍ തകര്‍ത്താണ് പൊലീസ് അകത്തു കയറിയത്.
