# ഞാന്‍ വിവാഹ ബന്ധം ഉപേക്ഷിക്കുന്നു…!! കുമ്പളങ്ങി താരം ഷീല

- Link: https://ml.b4blaze.com/film-news/actress-sheela-rajkumar-announced-her-divorce
- Published: 2023-12-02T17:23:23+05:30
- Author: Anu

സൂപ്പര്‍ഹിറ്റ് ചിത്രം ‘കുമ്പളങ്ങി നൈറ്റ്‌സിലൂടെ’ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ
നടിയാണ് നടിയും നര്‍ത്തകിയുമായ ഷീല രാജ്കുമാര്‍. താരം വിവാഹബന്ധം ഉപേക്ഷിക്കുകയാണെന്ന്
അറിയിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എക്‌സിലൂടെയാണ് വിവാഹമോചിതയാവുന്നെന്ന്
പങ്കുവച്ചത്.

‘ഞാന്‍ വിവാഹ ബന്ധം ഉപേക്ഷിക്കുന്നു, നന്ദിയും സ്‌നേഹവും’ എന്ന് ഭര്‍ത്താവ് ചോളനെ ടാഗ്
ചെയ്ത് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അഭിനയ ശില്‍പശാല നടത്തുന്ന തമ്പി ചോളനാണ്
ഷീലയുടെ ഭര്‍ത്താവ്. വിവാഹ മോചനത്തിന്റെ കാരണം എന്തെന്ന് താരം വ്യക്തമാക്കിയിട്ടില്ല.

ചോളന്‍ ഒരുക്കിയ ഒരു ഹ്രസ്വ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് ഷീല പ്രണയത്തിലാകുന്നത്.
2014ല്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇരുവരും വിവാഹിതരായത്. 2016ല്‍ ‘ആറാത്തു
സിനം’ എന്ന ചിത്രത്തിലൂടെയാണ് ഷീല സിനിമയിലേക്ക് എത്തിയത്. ‘ടു ലെറ്റ്’ എന്ന ചിത്രമാണ്
ഷീലയെ ശ്രദ്ധേയയാക്കി.  മലയാളത്തില്‍ ‘കുമ്പളങ്ങി നൈറ്റ്‌സ് ‘ എന്ന ചിത്രത്തിലൂടെ മലയാളത്തിലും
ഏറെ ആരാധകരെയുണ്ടാക്കി. ‘മണ്ഡേല’, ‘പിച്ചൈക്കാരന്‍ 2’, ‘ജോതി’, ‘ന്യൂഡില്‍സ്’ എന്നിവയിലെല്ലാം
ഷീല ശ്രദ്ധേയായി. അവസാനം തിയ്യേറ്ററിലെത്തിയ ചിത്രം ‘ജിഗര്‍താണ്ട ഡബിള്‍ എക്‌സ്’ലും
ഷീല അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് താരം എത്തിയത്.

> திருமண உறவிலிருந்து நான் வெளியேறுகிறேன்
>  நன்றியும் அன்பும் [@ChozhanV](https://twitter.com/ChozhanV?ref_src=twsrc%5Etfw)
> — Sheela (@sheelaActress) [December 2, 2023](https://twitter.com/sheelaActress/status/1730807553666482404?ref_src=twsrc%5Etfw)
