# ശബരിമലയിലെത്തി ദർശനം നടത്തി സിതാര ; പൂവണിഞ്ഞത് നീണ്ട നാളത്തെ സ്വപ്നം

- Link: https://ml.b4blaze.com/film-news/actress-sithara-sabarimala-dharshan
- Published: 2023-07-23T13:40:35+05:30
- Author: Shilpa

മലയാളികളുടെ പ്രിയനായികയാണ് സിതാര. ഒരുകാലത്ത് നായികയായി മലയാള സിനിമയിൽ തിളങ്ങിയ താരം
മികച്ച കഥാപാത്രങ്ങളിലൂടെ ഇപ്പോഴും മലയാളികൾക്ക് മുന്നിലേക്ക് എത്താറുണ്ട്. എന്നാൽ 
തെലുങ്ക് സിനിമകളിൽ നിറഞ്ഞു നിൽക്കുകയാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-23-133757-206x300.png?resize=768%2C1118&ssl=1)

ഇപ്പോൾ തന്റെ നീണ്ട നാളത്തെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് സിതാര. ശബരിമലയിലെത്തി
അയ്യനെ കൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ. കർക്കടക പൂജയ്ക്ക് വേണ്ടി ശബരിമല നട തുറന്നപ്പോളാണ്
ബന്ധുക്കൾക്കൊപ്പം സിതാര അയ്യപ്പദർശനം നടത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-23-132837-296x300.png?resize=757%2C767&ssl=1)

വൈകീട്ട് ദീപാരാധന തൊഴുത് പടിപൂജയും കഴിഞ്ഞ് കാലത്ത് കലാശാഭിഷേക ചടങ്ങുകളിലും പങ്കെടുത്താണ്
മടങ്ങിയത്. ഗായിക കെ.എസ്.ചിത,മുൻകാല നായികമാരായ ജലജ,മേനക,പാർവ്വതി എന്നിവരും ഈയടുത്തായി
ശബരിമല ദർശനം നടത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-23-132847-233x300.png?resize=859%2C1106&ssl=1)
