# പ്രണയത്തിന്റെ മഞ്ഞക്കടലില്‍ മുങ്ങി സൗഭാഗ്യയും അര്‍ജുനും; ഹല്‍ദി ചിത്രങ്ങള്‍ കാണാം

- Link: https://ml.b4blaze.com/film-news/actress-sowbhagya-venkidesh-mehandi-photos
- Published: 2020-02-19T13:45:09+05:30
- Author: Rahul

പ്രശസ്ത നർത്തകിയും സിനിമാ, സീരിയല്‍ താരം താരാ കല്യാണിന്റെയും രാജാറാമിന്റെയും മകള്‍
സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുകയാണ്. അതിലുപരി സോഷ്യൽ മീഡിയയിൽ ടിക് ടോക്കിലൂടെ തരംഗം
സൃഷ്ട്ടിച്ച സൗഭാഗ്യയുടെ വിവാഹം എന്നുപറയുന്നതാവാം കുറച്ചു കൂടി എളുപ്പം. അര്‍ജുന്‍
സോമശേഖര്‍ ആണ് വരന്‍. വിവാഹത്തിനു മുന്നോടിയായുള്ള ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങള്‍
പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ. ബന്ധുക്കളും സുഹൃത്തുക്കളും നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥികളും
ചേര്‍ന്ന് ആഘോഷമാക്കിയ ഈ ദിവസം ഒരിക്കലും മറക്കാനാവില്ലെന്ന് ചിത്രങ്ങളും വീഡിയോയും
പങ്കുവെച്ച്‌ സൗഭാഗ്യ കുറിച്ചു.

 [   ⌊sowbhagya marrige⌉ ](https://ml.b4blaze.com/film-news/actress-sowbhagya-venkidesh-mehandi-photos/attachment/sowbhagya-marrige)

 [   ⌊sowbhagya marrige00⌉ ](https://ml.b4blaze.com/film-news/actress-sowbhagya-venkidesh-mehandi-photos/attachment/sowbhagya-marrige00)

 [   ⌊sowbhagya marrige0⌉ ](https://ml.b4blaze.com/film-news/actress-sowbhagya-venkidesh-mehandi-photos/attachment/sowbhagya-marrige0)

 [   ⌊sowbhagya marrige2⌉ ](https://ml.b4blaze.com/film-news/actress-sowbhagya-venkidesh-mehandi-photos/attachment/sowbhagya-marrige2)

 [   ⌊sowbhagya marrige6⌉ ](https://ml.b4blaze.com/film-news/actress-sowbhagya-venkidesh-mehandi-photos/attachment/sowbhagya-marrige6)

 [   ⌊sowbhagya marrige8⌉ ](https://ml.b4blaze.com/film-news/actress-sowbhagya-venkidesh-mehandi-photos/attachment/sowbhagya-marrige8)

 [   ⌊sowbhagya⌉ ](https://ml.b4blaze.com/film-news/actress-sowbhagya-venkidesh-mehandi-photos/attachment/sowbhagya)

സൗഭാ​ഗ്യയുടെ വിവാഹവിശേഷങ്ങള്‍ കുറച്ചുനാളായി സോഷ്യല്‍ ലോകത്തെ സജീവ ചര്‍ച്ചയാണ്. സൗഭാഗ്യയ്ക്കൊപ്പം
പല ചിത്രങ്ങളിലും വി‍ഡിയോകളിലും കണ്ടിട്ടുള്ള സൃഹൃത്ത് അര്‍ജുന്‍ സോമശേഖറുമൊത്തുള്ള
വിവാഹനിശ്ചയം അടക്കമുള്ള വിശേഷങ്ങള്‍ താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നു. ഏറ്റവുമൊടുവില്‍
വിവാഹ ക്ഷണക്കത്ത് തന്നെ ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു താരം.

മഞ്ഞ സാരിയും ചുവപ്പ് ബ്ലൗസുമായിരുന്നു സൗഭാഗ്യയുടെ വേഷം. മഞ്ഞ ഷെര്‍വാണിയാണ് വരന്‍
അര്‍ജുന്‍ സോമശേഖര്‍ ധരിച്ചത്. പ്രണയാര്‍ദ്രമായ ഇവരുടെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകരണമാണ്
ആരാധകര്‍ നല്‍കുന്നത്. ചടങ്ങില്‍ പങ്കെടുത്തവരുടെയും കോസ്റ്റ്യൂം തീം മഞ്ഞയായിരുന്നു.
നേരത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ ഒന്നിച്ചുനില്‍ക്കുന്ന ചിത്രം
പങ്കുവെച്ച്‌ സൗഭാഗ്യ വിവാഹത്തിന്റെ സൂചന നല്‍കിയിരുന്നു. ‘എത്ര കടപ്പെട്ടിരിക്കുന്നു
ഞാന്‍.. എനിക്കുമൊരു അമൂല്യരത്നം കിട്ടി’ എന്ന കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രം പങ്കുവെച്ചത്.
