# തല അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയിലെ നായിക ശ്രീലീല അല്ല; പുതിയ അപ്ഡേറ്റ് ഇതാ

- Link: https://ml.b4blaze.com/film-news/actress-sreeleela-roped-in-for-ajith-kumars-good-bad-ugly
- Published: 2024-04-28T19:10:30+05:30
- Author: Ajay

തല അജിത്തിന്റെ പുതിയ ചിത്രത്തിലെ നായികയെ കുറിക്കുള്ള വിവരങ്ങൾ പുറത്ത്. ആദിക് രവിചന്ദൻ
സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയിൽ നായികയായി തെലുങ്ക് താരം ശ്രീലീലയെ പരിഗണിക്കുന്നതായി
റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇപ്പോൾ നായിക വേഷത്തിലെത്തുക സിമ്രാൻ ആയിരിക്കുമെന്നാണ്
വിവരങ്ങൾ പുറത്ത് വരുന്നത്. വിടാമുയർച്ചി എന്ന പുതിയ സിനിമയ്ക്ക് ശേഷമാണ് അജിത് ഗുഡ്
ബാഡ് അഗ്ലി സെറ്റിൽ ജോയിൻ ചെയ്യുക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Simran-at-The-Launch-
of-The-Pride-of-Tamil-Nadu-Event-Photos-54548.jpg?resize=1200%2C1812&ssl=1)

വിടാമുയർച്ചിയിൽ അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ് . മഗിഴ് തിരുമേനിയാണ് സിനിമ
സംവിധാനം ചെയ്യുന്നത്. തുനിവ് എന്ന ചിത്രമാണ് അജിത്തിന്റേതായി ഒടുവിൽ റിലീസ് ആയത്. 
മണി ഹീസ്റ്റ് ടൈപ്പ് ചിത്രം തമിഴിൽ വൻ ഹിറ്റായിരുന്നു. മലയാളത്തിന്റെ സ്വന്തം മഞ്ജു
വാര്യറും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അറ്റ്‌ലി ചിത്രത്തിലും
സുധ കൊങ്ങര സിനിമയിലും അജിത് നായകനാകുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
