# ‘അടുത്ത ഷെഡ്യുളിൽ കാണാം മക്കളെ എന്ന് പറഞ്ഞ് കെട്ടിപിടിച്ചു പോയതല്ലേ സുധിചേട്ടാ’ ശ്രീവിദ്യ!!

- Link: https://ml.b4blaze.com/film-news/actress-sreevidhya-about-kollam-sudhi
- Published: 2023-06-05T12:37:57+05:30
- Author: Ajay

നടൻ കൊല്ലം സുധിയുടെ മരണം എല്ലാവരെയും നൊമ്പരത്തിലാഴ്ത്തിരിക്കുകയാണ്. ഇന്നലെ 24 കണക്റ്റിന്റെ
സമാപനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുത്ത് വടകരയിൽ നിന്നും മടങ്ങുന്നവെ സംഘം
സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഇന്ന്
പുലർച്ചെയാണ് കൊല്ലം സുധി മരണപ്പെട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/srevidya-1.jpg?resize
=1280%2C720&ssl=1)

കൊല്ലം സുധി ഫ്‌ളവേഴ്‌സിലെ സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് ശ്രദ്ധേയനായി മാറിയത്.
അതിനാൽ തന്നെ സ്റ്റാർ മാജിക് താരങ്ങൾക്കും അവിശ്വസനീയമായ ഒരു മരണമാണ് സംഭവിച്ചിരിക്കുന്നത്.
സ്റ്റാർ മാജിക്കിലെ സഹ പ്രവർത്തക ശ്രീവിദ്യ കൊല്ലം സുധിയ്‌ക്കൊപ്പമുള്ള ചിത്രവും കുറിപ്പും
പങ്കുവെച്ചിരിക്കുകയാണ്. ‘അടുത്ത ഷെഡ്യുളിൽ കാണാം മക്കളെ എന്ന് പറഞ്ഞ് കെട്ടിപിടിച്ചു
പോയതല്ലേ സുധിചേട്ടാ മക്കളെ എന്നുള്ള ആ വിളിക്ക് ഞങ്ങൾ ഇനിയും കാത്തിരിക്കും’ എന്നാണ്
ശ്രീവിദ്യ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/kollam-1.jpg?resize
=1280%2C720&ssl=1)

തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ്
വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ കൊല്ലം
സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലഒപ്പമുണ്ടായിരുന്ന
താരങ്ങളായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.

 
