# അന്‍പതാം പിറന്നാളിന്റെ നിറവില്‍ നടി സുകന്യ!!! ആശംസകളുമായി ആരാധകലോകം

- Link: https://ml.b4blaze.com/film-news/actress-sukanya-50th-birthday
- Published: 2022-11-28T20:08:46+05:30
- Author: Anu

അന്‍പതാം പിറന്നാളിന്റെ നിറവില്‍ നടി സുകന്യ. ലണ്ടനില്‍ ആണ് താരം പിറന്നാള്‍ ആഘോഷിച്ചത്.
ജീവിതത്തിലെ ഈ മനോഹര ദിവസം ലണ്ടനില്‍ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം ആഘോഷിക്കാന്‍
കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചു.
  ”25.11.2022
ന് എന്റെ ജീവിതത്തിലെ നാഴികക്കല്ലായ 50-ാം ജന്മദിനം ലണ്ടനിലെ പ്രിയ സുഹൃത്തുക്കള്‍ക്കും
കുടുംബാംഗങ്ങള്‍ക്കും ഒപ്പം ആഘോഷിക്കാന്‍ സാധിച്ചത് സന്തോഷകരമാണ്. എന്നെ സ്‌നേഹിക്കുന്നവരില്‍നിന്നു
കിട്ടുന്ന അംഗീകാരത്തിനും പരിഗണനയ്ക്കും ഏറെ നന്ദി.” എന്നാണ് താരം കുറിച്ചത്.

> What an honour and a pleasure it was to have celebrated my milestone 50th birthday
> on 25.11.2022 with dear friends and family in London. Grateful for the abundance
> of love from well wishers ???? [pic.twitter.com/FFWywfFPHl](https://t.co/FFWywfFPHl)
> — sukanya (@SukanyaActor) [November 26, 2022](https://twitter.com/SukanyaActor/status/1596574467290906625?ref_src=twsrc%5Etfw)

 
  താരത്തിന്റെ പിറന്നാള്‍ കേക്കും വളരെ സ്‌പെഷ്യല്‍ ആയിരുന്നു. താരം അഭിനയിച്ചിട്ടുള്ള
സിനിമകളിലെ ചിത്രങ്ങള്‍ കേക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു. പിറന്നാളിന് സുഹൃത്തുക്കള്‍
അയച്ച വിഡിയോ ആശംസകളും സുകന്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

> SUKANYA 25.11.2022 
> 50th Milestone Birthday [pic.twitter.com/maGjXZBTCz](https://t.co/maGjXZBTCz)
> — sukanya (@SukanyaActor) [November 26, 2022](https://twitter.com/SukanyaActor/status/1596576239896100865?ref_src=twsrc%5Etfw)

 
 തൊണ്ണൂറുകളില്‍ തമിഴിലും മലയാളത്തിലും നായികയായി തിളങ്ങി നിന്ന താരമാണ് സുകന്യ. 
1989-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഈശ്വറിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം.
1994 ല്‍ പുറത്തിറങ്ങിയ സാഗരം സാക്ഷി എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം അരങ്ങേറ്റം
കുറിച്ചു. തൂവല്‍ കൊട്ടാരം, കാണാക്കിനാവ്, ചന്ദ്രലേഖ, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയവയ
ശ്രദ്ധേയമായ ചിത്രങ്ങളാണ്.
