# നാരീ പൂജയില്‍ ദേവിയായി തിളങ്ങി നടി സ്വാസിക..!

- Link: https://ml.b4blaze.com/film-news/actress-swasika-at-naariee-pooja
- Published: 2022-04-05T10:20:40+05:30
- Author: Rahul

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സ്വാസിക. അഭിനേത്രിയും
നര്‍ത്തകിയും ആയ താരത്തിന് നിരവധിപ്പേരാണ് ആരാധകരായി ഉള്ളത്. അഭിനയത്തിന് പുറമെ പ്രമുഖ
ചാനല്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നടി അവതാരികയായും പ്രേക്ഷകര്‍ക്ക് മുന്നില്‍ 
എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചില വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി
മാറുന്നത്. നടിയുടെ ഭ്രമാരാംബികാ ക്ഷേത്രത്തില്‍ നാരീ പൂജക്കെത്തിയ വീഡിയോയാണ് ഇപ്പോള്‍
ശ്രദ്ധ നേടുന്നത്. ചുവന്ന വസ്ത്രത്തില്‍ പൂജയ്ക്കായി പ്രത്യക്ഷപ്പെട്ട നടിയുടെ വീഡിയോകള്‍
ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/swasika-67-244x300.
jpg?resize=1146%2C1409&ssl=1)

ചുവന്ന പട്ട് അണിഞ്ഞ് പ്രിയ താരത്തെ കണ്ടപ്പോള്‍ ദേവിയെ തന്നെ ഓര്‍മ്മ വന്നു എന്നാണ്
ആരാധര്‍ പറയുന്നത്. ക്ഷേത്രത്തില്‍ താരം പങ്കെടുത്ത ചടങ്ങിന്റെ വീഡിയോകള്‍ വൈറലായി 
മാറുകയാണ്. അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവ സാന്നിധ്യമാണ്
ഈ നടി. തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളുമായി സ്വാസിക എന്നും ആരാധകര്‍ക്ക് മുന്നില്‍
എത്താറുണ്ട്. അതെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/swasika-new-245x300.
jpg?resize=1105%2C1353&ssl=1)

അതേസമയം, താരത്തിന്റെ വിവാഹ വിശേഷവും സോഷ്യല്‍ മീഡിയയില്‍ എന്നും ചര്‍ച്ചയാകാറുണ്ട്,
ഈ രംഗത്ത് തന്നെ ഉള്ള ഒരാളുമായി താരം പ്രണയത്തിലാണെന്ന് വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
നടി ഇപ്പോഴും പ്രണയത്തിലാണ് എന്നാല്‍ ആരാണ് തന്റെ ജീവിത പങ്കാളിയാകാന്‍ പോകുന്നത് എന്നതിനെ
കുറിച്ച് നടി വ്യക്തമായി പറഞ്ഞിട്ടില്ല. കട്ടപ്പനയിലെ ഋതിക് റോഷനി’ലെ തേപ്പുകാരിയായും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/16tvmswasika-169x300.
jpeg?resize=1157%2C2055&ssl=1)

‘സീത’യെന്ന സീരിയലിലെ സീതയായും ‘പൊറിഞ്ചു മറിയം ജോസി’ല്‍ ചെമ്പന്‍ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ
പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന സ്വാസിക കൂടുതല്‍ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത്
സജീവമാകുകയാണ്..
