# എന്നോടൊപ്പം ഡേറ്റിംഗ് നടത്തണോ ? എങ്കിൽ ഈ കാര്യങ്ങൾ ഒക്കെ ചെയ്യണം !! തൃഷ

- Link: https://ml.b4blaze.com/film-news/actress-trisha-ready-for-dating-but-she-has-some-contitions
- Published: 2020-04-25T10:55:34+05:30
- Author: Rahul

തെന്നിന്ത്യന്‍ സിനിമ മേഖലയിലെ ശ്രദ്ധേയമായ താരമാണ് നടി തൃഷ കൃഷ്ണന്‍. ജോഡി എന്ന ചിത്രത്തിലൂടെയാണ്
താരം അഭിനയ ജീവിതത്തിന് ആരംഭം കുറിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായികയായും
താരം തിളങ്ങുകയും ചെയ്‌തു. എന്നാല്‍ ഇപ്പോള്‍ കൊറോണ പ്രതി സന്ധിയെ തുടര്‍ന്ന് രാജ്യം
മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വീട്ടില്‍ തന്നെ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ്
ഇപ്പോള്‍ ജനങ്ങള്‍. അതേ സാമ്യം താരങ്ങള്‍ തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി 
സോഷ്യല്‍ മീഡിയില്‍ കൂടി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. അടുത്തിടെ തൃഷയുടെ ടിക്‌ടോക്
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു, ഇത്തവണ ഡേറ്റിംഗിനും റിലേഷന്‍ഷിപ്പിനും ഉളള
തന്റെ നിബന്ധനകള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ് നടി. ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍
എങ്ങനെ എന്റെ സമയം പാഴാക്കില്ല എന്ന വിഷയത്തില്‍ 500 വാക്കുകള്‍ ഉള്‍ക്കൊളളുന്ന ഉപന്യാസം
എഴുതണം എന്നാണ് നടി പറഞ്ഞത്.

![trisha1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/trisha1.jpg?
resize=1242%2C1511&ssl=1)

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം റാമില്‍ തൃഷയാണ് നായിക. സിനിമയുടെ
ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ദൃശ്യത്തിന്റെ വിജയത്തിന് പിന്നാലെ മോഹന്‍ലാലും
ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് റാം. റാമിന് പുറമെ മണിരത്‌നം സംവിധാനം
ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയന്‍ ശെല്‍വനിലും തൃഷ അഭിനയിക്കുന്നുണ്ട്. വിക്രം,
ജയം രവി, കാര്‍ത്തി തുടങ്ങി വമ്ബന്‍ താരനിരയാണ് പൊന്നിയന്‍ ശെല്‍വനില്‍ എത്തുന്നത്.
കഴിഞ്ഞ വര്‍ഷം പേട്ട എന്ന ചിത്രം മാത്രമാണ് തൃഷയുടെതായി പുറത്തിറങ്ങിയത്. രജനീകാന്ത്
നായകവേഷത്തില്‍ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. കാര്‍ത്തിക്ക്
സുബ്ബരാജാണ് പേട്ട സംവിധാനം ചെയ്തിരുന്നത്.

⌊Trisha⌉⌊Trisha⌉2018ല്‍ 96ന്റെ വിജയത്തിന് പിന്നാലെയാണ് തൃഷ വീണ്ടും സിനിമയില്‍ തിളങ്ങിയത്.
വിജയ് സേതുപതി നായകനായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു.
തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.
തൃഷയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി ചിത്രത്തിലെ ജാനു മാറിയിരുന്നു.
