# ഇന്ന് ഉർവശിയുടെ ജന്മദിനം. താരത്തിന് ആശംസകളുമായി സോഷ്യൽ മീഡിയ !!

- Link: https://ml.b4blaze.com/film-news/actress-urvashi-birthday
- Published: 2022-01-25T17:38:49+05:30
- Author: Rahul

കവിത രഞ്ജിനി എന്ന ഉർവശി 1969 ജനുവരി 25 ആം തിയതി നാടകപ്രവർത്തകരായ ചവറ വി. പി. നായരുടെയും
വിജയലക്ഷ്മിയുടെയും മകളായി ജനിച്ചു. ഇപ്പോഴും അഭിനയരംഗത്ത് സജീവമായ ഉർവശി 1980-90 കളിൽ
മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിമാരിലൊരാളായിരുന്നു. മലയാളം കൂടാതെ തമിഴ്, കന്നഡ,
തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1983 ലെ മുന്താണി മുടിച്ചാച്ച് എന്ന 
തമിഴ് സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തി. 1984 ൽ ഇറങ്ങിയ എതിർപ്പുകൾ ആണ് ഉർവശിയുടെ
ആദ്യ മലയാള സിനിമ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/urvashi-2.jpg?resize
=348%2C498&ssl=1)

അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ അഭിനയത്തിന് 2006 ലെ മികച്ച സഹനടിക്കുള്ള ദേശീയഅവാർഡും
നിരവധി തവണ നല്ല നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. നടൻ മനോജ്‌ കെ. ജയനുമായുള്ള
വിവാഹത്തിൽ കുഞ്ഞാറ്റ എന്നുവിളിക്കുന്ന തേജസ്വിനി എന്നൊരു മകളുണ്ട്. 2008 ൽ വിവാഹ മോചിതയായ
ഉർവശി 2014 ൽ ശിവപ്രസാദ് എന്നാളെ വിവാഹം കഴിച്ചു.

![urvashi](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/06/urvashi.jpg?
resize=750%2C500&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/06/urvashi-1.jpg?resize
=960%2C540&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/06/urvashi-1-1.jpg?
resize=600%2C450&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/08/urvashi-1.jpeg?resize
=500%2C726&ssl=1)
