# മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ച് സംവിധായകനുമായി പ്രണയം പിന്നീട് വിവാഹം ഒടുവിൽ വേർപിരിയലും !!

- Link: https://ml.b4blaze.com/film-news/actress-usha-life-story
- Published: 2021-12-22T10:51:50+05:30
- Author: Rahul

ഒരു കാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യം ആയിരുന്നു നടി ഉഷ നാസർ. നിരവധി വേഷങ്ങളാണ്
താരം പ്രക്ഷകർക്കായി സമ്മാനിച്ചത്. കൂടുതലായും സഹോദരി, കൂട്ടുകാരി എന്ന തരത്തിലുള്ള
വേഷങ്ങളാണ് താരം ചെയ്തിട്ടുള്ളത്. ഇപ്പോഴും അഭിനയ രംഗത്ത് സജീവമായ താരമാണ് ഉഷ. സിനിമയിൽ
എത്തുന്നതിന് മുൻപ് ഹസീന ഖനീഫ് എന്നായിരുന്നു താരത്തിന്റെ പേര് എന്നാൽ സിനിമയിൽ എത്തിയതോടെ
ഉഷ എന്ന പേര് സ്വീകരിക്കുകയായിരുന്നു താരം. പതിമൂന്നാം വയസ്സിൽ ബാല താരമായി അഭിനയ രംഗത്തേക്ക്
എത്തിയ താരം കൂടിയാണ്. പഠനത്തിന്റെ കൂടെ താരം അഭിനയവും കൊണ്ടുപോയിരുന്നു. മോഹൻലാൽ ഫാസിൽ
കൂട്ടുകെട്ടിൽ പിറന്ന നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ ആണ് ബാല താരമായി
സിനിമയിൽ എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/usha-.png?resize
=361%2C495&ssl=1)

പിന്നീട് കണ്ടതും കേട്ടതും എന്ന ബാല ചന്ദ്രൻ ചിത്രത്തിലൂടെ താരം നായിക വേഷത്തിലേക്ക്
എത്തി. ലോഹിത ദാസ് സിബിമയിൽ മലയിൽ കൂട്ടുകെട്ടിൽ പിറന്ന മോഹനലാൽ ചിത്രമായ കിരീടത്തിൽ
മികച്ച വേഷമാണ് താരം ചെയ്തത്. ഈ സിനിമയുടെ തന്നെ രണ്ടാം ഭാഗത്തിലും മോഹനലാലിന്റെ സഹോദരിയായി
അഭിനയിച്ച താരം ഏറെ പ്രശംസിക്കപെട്ടിരുന്നു. മമ്മൂട്ടി നായകനായി എത്തിയ കോട്ടയം കുഞ്ഞച്ചൻ
എന്ന സിനിമ താരത്തിന്റെ സ്വാകാര്യ ജീവിതത്തിലും കരിയറിലും വലിയ മാറ്റമാണ് ഉണ്ടാക്കിയത്.
ഈ സിനിമയുടെ വേളയിൽ സംവിധായകനായ ടിഎസ് സുരേഷ് ബാബുവുമായി താരം പ്രണയത്തിലാവുകയും ഇരുവരും
വിവാഹം കഴിക്കുകയും ഉണ്ടായി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/usha.-.jpeg?resize
=400%2C582&ssl=1)

എന്നിരുന്നാലും ഇരുവരുടെയും ബന്ധം അതികം നാൾ ഉണ്ടായില്ല. സ്വാകാര്യ ജീവിതത്തിലെ പ്രശ്നങ്ങളാൽ
ഇരുവരും വേർപിരിയുകയായിരുന്നു. പിന്നീട് നീണ്ട നാളുകക്ക് ശേഷം താരം നാസർ അബ്ദുൾ ഖാദർ
എന്ന വ്യക്തിയെ താരം വിവാഹം ചെയ്യുകയും ഉണ്ടായി. അഭിനയത്തിന് പുറമെ നർത്തകിയായും, പിന്നണി
ഗായികയായും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.
