# ‘സുന്ദരനും ആരോഗ്യവാനുമായ ഒരു ആണ്‍കുഞ്ഞെത്തി’! അമ്മയായ സന്തോഷം പങ്കുവച്ച് നടി വിഷ്ണുപ്രിയ

- Link: https://ml.b4blaze.com/film-news/actress-vishnupriya-blessed-with-baby-boy
- Published: 2022-08-28T15:56:13+05:30
- Author: Anu

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയിട്ടുള്ള കാര്യമാണ് താരങ്ങളുടെ ഗര്‍ഭകാലം.
പ്രെഗ്‌നന്‍സി പോസിറ്റീവ് ആണെന്നറിഞ്ഞാല്‍ മുതല്‍ ചിത്രങ്ങള്‍ പങ്കുവച്ച് ആഘോഷം തുടങ്ങും.
ലേബര്‍ റൂമില്‍ പ്രസവിയ്ക്കുന്നതിന് തൊട്ടുമുമ്പേയുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച്
തുടങ്ങും. എന്നാല്‍ വ്യത്യസ്തമായി ചിന്തിക്കുന്ന താരങ്ങളുമുണ്ട്.

അങ്ങനെ താന്‍ അമ്മയായ സന്തോഷമാണ് നടി വിഷ്ണുപ്രിയ പങ്കുവച്ചിരിക്കുന്നത്.
 ഗര്‍ഭകാലത്ത്
എടുത്ത മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രത്തിനൊപ്പമാണ് സന്തോഷ വാര്‍ത്ത വിഷ്ണുപ്രിയ 
പങ്കുവച്ചത്. ‘സുന്ദരനും ആരോഗ്യവാനുമായ ഒരു ആണ്‍കുഞ്ഞ് ഞങ്ങള്‍ക്ക് പിറന്നു എന്ന വാര്‍ത്തയാണ്
താരം പങ്കുവച്ചിരിക്കുന്നത്.  ‘സുന്ദരനും ആരോഗ്യവാനുമായ ഒരു ആണ്‍കുഞ്ഞ് ഞങ്ങള്‍ക്ക്
പിറന്നു എന്ന വാര്‍ത്ത അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ മാലാഖ സ്നേഹവും
സന്തോഷവും കൊണ്ട് ഞങ്ങളുടെ മനസ്സ് നിറച്ചു. അവനെ സുരക്ഷിതമായി നല്‍കിയ ദൈവത്തിന് നന്ദി’
എന്നാണ് വിഷ്ണുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.  ഗര്‍ഭിണിയാണെന്ന വാര്‍ത്തയൊന്നും
താരം ഇതുവരെ പങ്കുവച്ചിട്ടില്ലായിരുന്നു. അങ്ങനെ താരം ആരാധകര്‍ക്കും സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ്.
2019ലായിരുന്നു വിഷ്ണുപ്രിയയുടെ വിവാഹം. വിനയ് വിജയനാണ് ഭര്‍ത്താവ്.

2007ല്‍ ദിലീപ് നായകനായെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി.
പിന്നീട് കേരളോത്സവം, പെണ്‍പട്ടണം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തു 
ശ്രദ്ധിയ്ക്കപ്പെട്ടു.
