# ലിയോയും തുനിവും നിരസിച്ചിട്ടില്ല.. ഗോസിപ്പുകളോട് പ്രതികരിക്കാത്തതിന്റെ കാരണം പറഞ്ഞ് സായ് പല്ലവി!

- Link: https://ml.b4blaze.com/film-news/acytress-sai-pallavi-opens-up-she-didn-t-rejected-vijay-ajith-movies
- Published: 2023-03-31T15:17:17+05:30
- Author: Rahul

വിജയിയുടെ ലിയോയും, അജിത്തിന്റെ തുനിവ് തുടങ്ങി വമ്പൻ ചിത്രങ്ങൾ തെന്നിന്ത്യൻ താര സുന്ദരി
സായ് പല്ലവി നിരസിച്ചതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ വന്നിരുന്നു. വിജയ്, അജിത്ത് 
എന്നീ സൂപ്പർ താരങ്ങളുടെ സിനിമകൾ സായ് പല്ലവി നിരസിക്കാനുള്ള കാരണത്തെ കുറിച്ചുള്ള 
ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/sai.jpg?resize=1280%
2C720&ssl=1)

ഈ സിനിമകളി ളെല്ലാം നായിക പ്രാധാന്യം കുറവായിരുന്നു അതിനാലാണ് താരം പിൻമാറിത് എന്ന 
വാർത്തകളാണ് പ്രചരിച്ചിരുന്നത്. എന്നാൽ ഈ വാർത്തകളെല്ലാം അടിസ്ഥാനരഹിതമായ ഗോസിപ്പുകൾ
മാത്രമാണ് എന്ന് പറയുകയാണ് സായ് പല്ലവി. ഇത്തരത്തിൽ പ്രചരിക്കുന്ന കാര്യങ്ങളൊക്കെ അറിയാറുണ്ടെങ്കിലും
എല്ലാ വാർത്തകളോടും പ്രതികരിക്കേണ്ടതില്ലെന്ന നിലപാട് എടുത്തതിനാലാണ് താൻ ആ സമയത്ത്
പ്രതികരിക്കാതിരുന്നത് എന്നാണ് താരം ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/sai-pallavi-1.jpg?
resize=1280%2C720&ssl=1)

അതേ സമയം തെലുങ്ക് താരങ്ങളായ ചിരഞ്ജീവി, നന്ദമൂരി ബാലകൃഷ്ണ എന്നിവരുടെ സിനിമകള് സായ്
പല്ലവി നേരത്തെ നിരസിച്ചിരുന്നു. നിലവിൽ ശിവകാർത്തികേയനൊപ്പമുള്ള തമിഴ് സിനിമയാണ് താരത്തിന്റെതയി
അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. താരത്തിന്റെതായി
ഒടുവിൽ തിയേറ്ററുകളിൽ എത്തിയ സിനിമ ‘ഗാർഗി’ ആയിരുന്നു

 
