# ആദിപുരുഷിൽ രാമനെയും ഹനുമാനെയും തെറ്റായി ചിത്രീകരിച്ചു; ചിത്രം ബാൻ ചെയ്യണമെന്ന ആവശ്യവുമായി രാമക്ഷേത്രത്തിലെ മേൽശാന്തി

- Link: https://ml.b4blaze.com/film-news/adipurush-ban
- Published: 2022-10-07T09:35:59+05:30
- Author: Ajay

സൂപ്പർ താരം പ്രഭാസ് നായകനായെത്തുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണ കഥ പറയുന്ന ആദിപുരുഷിന്റെ
ടീസർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ടീസറിനെതിരെ നിരവധി ട്രോളുകളും
വന്നിരുന്നു. ഇപ്പോഴിതാ ആദിപുരുഷ് ബാൻ ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്
രാമക്ഷേത്രത്തിലെ മേൽശാന്തി സത്യേന്ദ്ര ദാസ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/adi-1.jpg?resize
=1280%2C720&ssl=1)

ആദിപുരുഷിൽ രാമനെയും ഹനുമാനെയും തെറ്റായി ചിത്രീകരിച്ചു എന്നാണ് സത്യേന്ദ്ര ദാസിന്റെ
ആരോപണം.സിനിമയുടെ ടീസറിൽ രാവണനെയും ചിത്രീകരിച്ചിരിക്കുന്നത് തെറ്റായ രീതിയിലാണ് എന്ന്
സത്യേന്ദ്ര ദാസ് പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് ആദിപുരുഷിന്റെ ടീസർ പുറത്ത് വിട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/adi.jpg?resize=1280%
2C720&ssl=1)

പ്രഭാസ്-ഓം റൗട്ട് കൂട്ടുകെട്ടിലെ ആദ്യ സിനിമയാണ് ആദിപുരുഷ്.പ്രഭാസാണ് ചിത്രത്തിൽ ശ്രീരാമായി
എത്തുന്നത്. ബോളിവുഡ് താരം സെയ്ഫ് അലിഖാനാണ് രാവണനായി എത്തുന്നത്.സിനിമയിൽ നായികയാവുന്നത്
കൃതി സനോൺ ആണ്.ഇതിനോടകം നിരവധി വിമർശനങ്ങളആണ് ചിത്രത്തിനെതിരെ വന്നിരിക്കുന്നത്

 
