# മണ്‍ഡേ ടെസ്റ്റില്‍ വീണ് ആദിപുരുഷ്!! 78 ശതമാനം കലക്ഷന്‍ ലോസ്

- Link: https://ml.b4blaze.com/film-news/adipurush-box-office-collection-day-4-78-drop
- Published: 2023-06-20T17:44:05+05:30
- Author: Anu

ബോളിവുഡ് ചരിത്രത്തില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് പ്രഭാസ്
നായകനായ ആദിപുരുഷ്. റിലീസിന് മുന്‍പ് തന്നെ അമിത പ്രേക്ഷകശ്രദ്ധ ലഭിച്ച ചിത്രമാണ് ആദിപുരുഷ്.
അതേസമയം അത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തിരിക്കുന്നത്.

ആദ്യദിനം റെക്കോര്‍ഡ് കലക്ഷന്‍ നേടിയ ചിത്രത്തിന് പക്ഷേ കലക്ഷന്‍ നിലനിര്‍ത്താന്‍ ആയില്ല.
മികച്ച അഡ്വാന്‍സ് റിസര്‍വേഷന്‍ ലഭിച്ചിരുന്നതാണ് ആദ്യ ദിനത്തില്‍ കലക്ഷന്‍ കൂട്ടിയത്.

എന്നാല്‍ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നുമൊക്കെ ചിത്രത്തിന് മോശം അഭിപ്രായമാണ്
നിറഞ്ഞത്. ആദ്യദിനത്തിലെയും ആദ്യ വാരാന്ത്യത്തിലെയും കളക്ഷനെ സാരമായി ബാധിച്ചില്ലെങ്കിലും
തിങ്കളാഴ്ചത്തെ കലക്ഷനെ ഗുരുതരമായി നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി സാരമായി ബാധിച്ചിരിക്കുകയാണ്.

വൈഡ് റിലീസ് ചെയ്ത ചിത്രം വെള്ളിയാഴ്ച റിലീസ് ദിനത്തില്‍ ചിത്രം 140 കോടി നേടിയെന്നാണ്
നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നത്. ശനി, ഞായര്‍ ദിനങ്ങളിലും ചിത്രം 100 കോടി വീതം
നേടിയിരുന്നു. അങ്ങനെ ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് തന്നെ ആകെ ആഗോള ഗ്രോസ് 340 കോടിയാണ്
നേടിയത്. എന്നാല്‍ തിങ്കളാഴ്ച കളക്ഷന്‍ നേരേ താഴേക്ക് ആയിരുന്നു. വെറും 35 കോടിയാണ്
തിങ്കളാഴ്ചത്തെ ചിത്രത്തിന്റെ ആഗോള കലക്ഷന്‍.
  അതേസമയം നിര്‍മ്മാതാക്കളെ സംബന്ധിച്ച്
ചിത്രം ഇതിനകം തന്നെ വലിയ നേട്ടമായിട്ടുണ്ട്. റിലീസിന് മുന്‍പുതന്നെ വിവിധ അവകാശങ്ങളുടെ
വില്‍പ്പനയിലൂടെ മുടക്കുമുതലിന്റെ 85 ശതമാനം ചിത്രം നേടിയിട്ടുണ്ടായിരുന്നു. 500 കോടിയാണ്
ചിത്രത്തിന്റെ മുതല്‍മുടക്ക്.

> We are grateful for your love and devotion ❤️ Jai Shri Ram! ????
> Book your tickets on: [https://t.co/2jcFFjFeI4](https://t.co/2jcFFjFeI4)[#Adipurush](https://twitter.com/hashtag/Adipurush?src=hash&ref_src=twsrc%5Etfw)
> now in cinemas near you! ✨ [#Prabhas](https://twitter.com/hashtag/Prabhas?src=hash&ref_src=twsrc%5Etfw)
> [@omraut](https://twitter.com/omraut?ref_src=twsrc%5Etfw) [#SaifAliKhan](https://twitter.com/hashtag/SaifAliKhan?src=hash&ref_src=twsrc%5Etfw)
> [@kritisanon](https://twitter.com/kritisanon?ref_src=twsrc%5Etfw) [@mesunnysingh](https://twitter.com/mesunnysingh?ref_src=twsrc%5Etfw)
> [#BhushanKumar](https://twitter.com/hashtag/BhushanKumar?src=hash&ref_src=twsrc%5Etfw)
> [#KrishanKumar](https://twitter.com/hashtag/KrishanKumar?src=hash&ref_src=twsrc%5Etfw)
> [@vfxwaala](https://twitter.com/vfxwaala?ref_src=twsrc%5Etfw) [@rajeshnair06](https://twitter.com/rajeshnair06?ref_src=twsrc%5Etfw)
> [@DevdattaGNage](https://twitter.com/DevdattaGNage?ref_src=twsrc%5Etfw)… [pic.twitter.com/E1g8zTbUOe](https://t.co/E1g8zTbUOe)
> — T-Series (@TSeries) [June 20, 2023](https://twitter.com/TSeries/status/1671054614777724929?ref_src=twsrc%5Etfw)
