# നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി!! വിവാഹം തെലങ്കാനയിലെ ക്ഷേത്രത്തില്‍ സ്വകാര്യമായി

- Link: https://ml.b4blaze.com/film-news/aditi-rao-hydari-siddharth-tie-the-knot
- Published: 2024-03-27T17:37:34+05:30
- Author: Anu

തമിഴ് താരം സിദ്ധാര്‍ത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. തെന്നിന്ത്യയിലെ ഏറെ
ആരാധകരുള്ള താരമാണ് അദിതി റാവു. മലയാളത്തിലും സൂഫിയും സുജാതയിലൂടെ ആരാധകരെ സ്വന്തമാക്കിയ
താരമാണ്. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താരവിവാഹത്തിന്റെ വാര്‍ത്തയെത്തിയത്.

ഇന്ന് തെലങ്കാനയിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താരങ്ങളുടെ വിവാഹം. തെലങ്കാനയിലെ
വനപര്‍ത്തിയിലുള്ള ശ്രീരംഗപൂരിലെ രംഗനാഥ സ്വാമി ക്ഷേത്ര മണ്ഡപത്തില്‍ വെച്ചായിരുന്നു
താരവിവാഹം. വളരെ സ്വകാര്യ ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ്
ചടങ്ങില്‍ പങ്കെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നുള്ള വൈദികര്‍ ചടങ്ങിന് കാര്‍മികത്വം
നിര്‍വഹിച്ചു. വിവാഹത്തെക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാഹ ചിത്രങ്ങളൊന്നും
പുറത്തുവിട്ടിട്ടില്ല.
  ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ നിറയുന്നതിനിടയിലാണ്
വിവാഹ വാര്‍ത്തയെത്തിയത്. ഇരുവരും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുക്കുന്നതിന്റെയും
മറ്റുമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു.
2021ലെ തെലുങ്ക് ചിത്രമായ മഹാ സമുദ്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് അദിതി
റാവു ഹൈദരിയും സിദ്ധാര്‍ഥും പ്രണയത്തിലായത്. ഈ സിനിമയ്ക്ക് ശേഷമാണ് അദിതിയും സിദ്ധാര്‍ഥും
ഒന്നിച്ച് പൊതുഇടങ്ങളിലെത്തിയത്. വര്‍ഷങ്ങളായി ഇരുവരും ലിവിങ് റിലേഷനിലാണെന്നും ഗോസിപ്പുകള്‍
പ്രചരിപ്പിച്ചിരുന്നു.
