# വെറുമൊരു കലംകാരി വസ്ത്രമല്ല..! അദിതി അണിഞ്ഞ വസ്ത്രത്തിന്റെ വില അറിയാമോ..?

- Link: https://ml.b4blaze.com/film-news/aditi-ravi-in-kalamkari-dress-and-rate
- Published: 2022-05-24T12:04:21+05:30
- Author: Rahul

മോഡലിംഗ് രംഗത്ത് തിളങ്ങിക്കൊണ്ടാണ് അതിദി രവി മലയാള സിനിമാ മേഖലയിലേക്ക് എത്തുന്നത്.
2014ല്‍ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് എന്ന സിനിമയില്‍ സപ്പോര്‍ട്ടിംഗ് കഥാപാത്രത്തില്‍
എത്തിയ താരം 2017ല്‍ പുറത്തിറങ്ങിയ അലമാര എന്ന സിനിമയിലൂടെയാണ് ലീഡിംഗ് കഥാപാത്രങ്ങളില്‍
എത്തിയത്. ഇത് എന്ന മായം എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും താരം തന്റെ സാന്നിധ്യം 
അറിയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ പത്താം വളവ്, ട്വല്‍ത്ത് മാന്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷക
മനസ്സുകളില്‍ സ്ഥാനം ഉറപ്പിക്കുകയാണ് അദിതി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/aditi-12.jpg?resize
=496%2C612&ssl=1)

അടുത്തിടെയായി പുറത്തിറങ്ങിയ ഈ രണ്ട് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തിയ താരത്തിന്റെ
ഒരു ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഫോട്ടോഷൂട്ട്
കുറച്ച് നാളുകളായി താരം പങ്കുവെച്ചിട്ട് എങ്കിലും താരം അന്ന് ധരിച്ചെത്തിയ വസ്ത്രത്തെ
കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ആദ്യ ഇതിന്റെ വില കേട്ടാണ് ആരാധകര്‍ അമ്പരന്നിരിക്കുന്നത്.
പ്രജീന ജാനകിയുടെ ക്ലും വസ്ത്ര ശേഖരത്തില്‍ നിന്നുള്ള കലംകാരി അനാര്‍ക്കലി ചുരിദാറാണ്‌
താരം ധരിച്ചിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/aditi-123.jpg?resize
=504%2C580&ssl=1)

 

സിനിമയുടെ പ്രമോഷന്‍ വര്‍ക്കുകളുടെ ഭാഗമായിട്ടാണ് താരം ഈ വസ്ത്രം അണിഞ്ഞ് എത്തിയത്.
ക്ലും വസ്ത്ര ശേഖരത്തില്‍ നിന്നുള്ള ഈ കലംകാരി അനാര്‍ക്കലിയ്ക്ക് വില വരുന്നത്, 14000ത്തിന്
മുകളിലാണ് വില. ആന്ധ്രപ്രദേശില്‍ നിന്ന് എത്തിക്കുന്ന പ്രത്യേക വസ്ത്രങ്ങളാണ് ഇത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/aditi-78.jpg?resize
=451%2C586&ssl=1)

പ്രമോഷന്‍ പരപാടികളില്‍ താരം ധരിച്ചെത്തിയ വസ്ത്രങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഒരു വസ്ത്രം
ഈ കലംകാരി അനാര്‍ക്കലി ആയിരുന്നു. അതേസമയം, പത്താംവളവ്, ട്വല്‍ത്ത് മാന്‍ എന്നീ ഹിറ്റ്
സിനിമകള്‍ക്ക് ശേഷം അദിതി നായികയായി എത്തുന്ന മറ്റ് സിനിമകളും അണിയറയില്‍ ഒരുങ്ങുകയാണ്.
