# ടോവിനോയുടെ അദൃശ്യ ജാലകങ്ങള്‍ ഒടിടിയിലെത്തി!!!

- Link: https://ml.b4blaze.com/film-news/adrishya-jalakangal-movie-ott-release
- Published: 2023-12-08T20:47:31+05:30
- Author: Anu

ടോവിനോ തോമസിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്ത ചിത്രമാണ് അദൃശ്യ ജാലകങ്ങള്‍. നിമിഷ
സജയന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വിദേശ ചലച്ചിത്രങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.
  ഇപ്പോഴിതാ ചിത്രം ഒടിടിയില്‍
എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് അദൃശ്യ ജാലകങ്ങള്‍ റിലീസ് ചെയ്തിരിക്കുന്നത്.
സൂപ്പര്‍ ഹിറ്റുകളൊരുക്കിയ മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, എല്ലാനാര്‍ ഫിലിംസ് പ്രൊഡക്ഷന്‍സും ഈ ചിത്രത്തിന്റെ 
സഹനിര്‍മ്മാതാക്കളാണ്. യദു രാധാകൃഷ്ണന്‍ ഛായാഗ്രഹണവും ഡേവിസ് മാനുവല്‍ എഡിറ്റിങ്ങും
നിര്‍വഹിക്കുന്നു.  ടൊവീനോ വ്യത്യസ്ത ലുക്കില്‍ എത്തുന്ന ചിത്രം റിലീസിന് മുമ്പെ തന്നെ
ശ്രദ്ധേയമായിരുന്നു. ചിത്രം രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശനം നടത്തിയ ചിത്രം
ഈ കഴിഞ്ഞ നവംബര്‍ 24നാണ് തിയറ്ററുകളില്‍ റിലീസായത്. ഓഫ് ബീറ്റ് ചിത്രമായതിനാല്‍ അദൃശ്യ
ജാലകങ്ങള്‍ എന്ന സിനിമയ്ക്ക് ബോക്‌സ്ഓഫീസില്‍ കൂടുതല്‍ ചലനം സൃഷ്ടിക്കാനായില്ല. ഒരു
കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന് ശേഷം ടൊവിനോയും നിമിഷ സജയനും ഒന്നിച്ച് അഭിനയിക്കുന്ന
ചിത്രവുമാണിത്.
