# ഇതുവരെ കാണാത്ത ​ഗെറ്റപ്പിൽ ടൊവിനോ തോമസ്; മേളകളിൽ തിളങ്ങിയ അദൃശ്യ ജാലകങ്ങൾ ഒടിടിയിൽ എത്തി

- Link: https://ml.b4blaze.com/film-news/adrishya-jalakngal-released-on-ott
- Published: 2023-12-08T23:02:42+05:30
- Author: Gargi

ടൊവിനോ തോമസ് നായകനായി എത്തിയ അദൃശ്യ ജാലകങ്ങൾ ഒടിടിയിൽ എത്തി. നെറ്റ്ഫ്ലിക്സിലാണ് 
അദൃശ്യ ജാലകങ്ങൾ പ്രദർശിപ്പിക്കുന്നത്. ടൊവിനോ ഇതുവരെ കാണാത്ത ​ഗെറ്റപ്പിൽ എത്തിയ ചിത്രം
സംവിധാനം ചെയ്തത്. ഡോ. ജി ബിജുവാണ്. . ചലച്ചിത്ര മേളകളിൽ മികച്ച അഭിപ്രായമുണ്ടാക്കിയെങ്കിലും
തിയറ്ററുകളിൽ അദൃശ്യ ജാലകങ്ങൾക്ക് വലിയ അഭിപ്രായം നേടാൻ സാധിച്ചിരുന്നില്ല. ഛായാഗ്രാഹണം
യദു രാധാകൃഷ്‍ണനാണ്.

നിമിഷ സജയനും ഇന്ദ്രൻസും വേഷിട്ട ചിത്രം നായകൻ ടൊവിനോ തോമസിന്റെ കമ്പനിയായ ടൊവിനോ തോമസ്
പ്രൊഡക്ഷൻസിന്റെയും മൈത്രി മൂവി മേക്കേഴ്‍സിന്റെയും ബാനറിലാണ് നിർമിച്ചത്. 2018 എന്ന
ബമ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എത്തിയ ടൊവിനോ ചിത്രമെന്ന പ്രത്യേകതയും അദൃശ്യ ജാലകങ്ങൾക്കുണ്ട്.
കേരളം അനുഭവിച്ച പ്രളയത്തിന്റെ കഥയായിരുന്നു 2018 പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/adrishyajalakangal.
jpg?resize=1200%2C628&ssl=1)

ഓസ്‍കർ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ടൊവിനോ തോമസിനും ആസിഫ് അലിക്കും കുഞ്ചാക്കോ ബോബനും പുറമേ നരെയ്ൻ, ലാൽ, വിനീത് ശ്രീനിവാസൻ,
സുധീഷ്, അജു വർഗീസ്, അപർണ ബാലമുരളി, തൻവി റാം, ശിവദ, ഗൗതമി നായർ, സിദ്ദിഖ്, രൺജി പണിക്കർ,
ജനാർദനൻ, രമേഷ് തിലക്, വിനിത ജോഷി, ജി സുരേഷ് കുമാർ, റോണി ഡേവിഡ്, കലാഭവൻ ഹനീഫ് തുടങ്ങി
വൻ താരനിരയാണ് ‘2018’ൽ അണിനിരന്നത്.
