# ആട് ജീവിതം ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിക്കുന്നു, സിനിമയുടെ 25% ഭാഗവും ചിത്രീകരിച്ചു

- Link: https://ml.b4blaze.com/film-news/adu-jeevitham-shooting-news
- Published: 2020-01-04T11:05:55+05:30
- Author: Rahul

ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതത്തിന്റെ ഷൂട്ടിങ് പുരോഡാമിച്ച വരികയാണ്, പൃഥ്വിരാജ് 
ബ്ലെസ്സി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വമ്പൻ ചിത്രമാണ് ആട് ജീവിതം. ബെന്യമിൻ എഴുതിയ ആട്
ജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ആരംഭിച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ
ഏറ്റവും മികച്ച ചിത്രമാണ് ആട് ജീവിതം. സംവിധായകൻ ബ്ലെസ്സിയുടെയും സ്വപ്ന സിനിമയാണ് 
ഇത്. നജീബ് എന്ന

![Aadujeevitham-Malayalam-Movie](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/01/Aadujeevitham-Malayalam-Movie.jpg?resize=1111%2C504&ssl=1)

കാരക്റ്ററിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്, നജീബിന്റെ ജീവിതത്തിലെ രണ്ട് കാലഘട്ടത്തെ
അവതരിപ്പിക്കേണ്ടതിനാലാണ് ഇത്രയും നീണ്ട ഷെഡ്യൂള്‍ താരം നല്‍കിയത്. അമല പോളാണ് ചിത്രത്തിൽ
നായികയാണ് എത്തുന്നത്, വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം എആര്‍ റഹ്മാന്‍ മലയാളത്തിലേക്ക്
തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ജോര്‍ദാനില്‍ വെച്ചാണ് ചിത്രത്തിന്റെ മൂന്നാം
ഷെഡ്യൂളും ഒരുക്കുന്നത്.

സിനിമയുടെ 25 ശതമാനവും ചിത്രീകരിച്ച് കഴിഞ്ഞു. 3ഡി മികവോടെയാണ് നിർമ്മിക്കുന്ന ചിത്രം
മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും. കാലത്തിനനുസരിച്ചുള്ള മാറ്റവും സിനിമയിൽ
ഉണ്ടാകും. ജോലി

![Aadujeevitham-Malayalam-Movie](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/01/aadu-jeevitham-malaylam-movie.jpg?resize=799%2C960&ssl=1)

അന്വേഷിച്ച് ഗൾഫിലെത്തി മണലാരാണ്യത്തിൽ ആടുമേക്കുന്നവനായി അവിടെ നിന്നും രക്ഷപ്പെടുന്ന
നജീബിൻ്റെ അതിജീവനത്തിൻ്റെ കഥയാണ് ‘ആടുജീവിതം’. ഗൾഫിലായിരുന്നു ചിത്രത്തിൻ്റെ ആദ്യ 
ഷെഡ്യൂള്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യുളിനു ശേഷം പൃഥ്വിരാജ് തന്റെ സ്വന്തം
ചിത്രമായ ലൂസിഫറിന്റെ തിരക്കിലായിരുന്നു. ലൂസിഫറിൻ്റെ ചിത്രീകരണം പൂ‍ർത്തിയാക്കിയതോടെയാണ്
ആടുജീവിതത്തിൻ്റെ രണ്ടം ഘട്ടം ആരംഭിച്ചത്.ണ്ട് വര്‍ഷത്തോളമായി ആടുജീവിതത്തിന്റെ ജോലികള്‍
നടന്നുകൊണ്ടിരിക്കുകയാണ്. ഇനി പ്രധാനപ്പെട്ട കുറച്ച് ഭാഗങ്ങൾ കൂടി ചിത്രീകരിക്കാൻ ഉണ്ട്.
