# ‘ഞാന്‍ ഉപയോഗിച്ച് വലിച്ചെറിയേണ്ട വസ്തുവാണെന്നാണ് അവള്‍ക്ക് തോന്നിയത്’, ജാസ്മിനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അഫ്‌സല്‍

- Link: https://ml.b4blaze.com/film-news/afsal-instagram-post-about-jasmine
- Published: 2024-04-16T19:11:13+05:30
- Author: Ajay

മലയാളം ബിഗ്‌ബോസ് സീസണ്‍ തുടങ്ങിയതു മുതലേ നാടകീയമായിരുന്നു. രതീഷ് കുമാറിന്റേയും അസി
റോക്കിയുടേയും അപ്രതീക്ഷിത പുറത്താകലെല്ലാം വളരെ ശ്രദ്ധേയമായിരുന്നു. ജാസ്മിന്‍-ഗബ്രി
കോമ്പോയുമെല്ലാം ഹൗസില്‍ ഏറെ ചര്‍ച്ചാ വിഷയങ്ങളാണ്.
 ഇരുവരുടെയും ബന്ധത്തെ കുറിച്ച്
കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഇത് സൗഹൃദത്തിനപ്പുറമുള്ള ബന്ധമാണെന്നും.
പ്രേമം ആകാതെ നോക്കാന്‍ അറിയാം എന്നാണ് ജാസ്മിന്‍ പ്രതികരിച്ചത്.

ഇപ്പോഴിതാ ഹൗസിന് പുറത്തുള്ള ഒരു പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ജാസ്മിനുമായ ബന്ധം
അവസാനിപ്പിക്കുകയാണെന്ന് ജാസ്മിനുമായി വിവാഹം നിശ്ചയിച്ചിരുന്ന അഫ്‌സല്‍ അമീര്‍ ഇന്‍സ്റ്റഗ്രാമില്‍
പോസ്റ്റിട്ടു. ജാസ്മിനുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നാണ് അഫ്‌സല്‍ പറയുന്നത്.
ഷോയില്‍ അവളുടെ പാര്‍ട്ണര്‍ ആയാണ് അവള്‍ എന്നെ പരിചയപ്പെടുത്തിയത്. ഇപ്പോള്‍ എന്റെ 
സ്ഥാനം ഒരു സൈഡ് സ്റ്റാന്‍ഡിന് സമാനമാണ്. ഈ ഷോ ദിവസങ്ങള്‍ക്കുള്ളില്‍ ജീവിതം നശിപ്പിക്കും.
അവളുടെ കുടുംബവും സുഹൃത്തുക്കളും ഉള്‍പ്പെടെ എത്രയെത്ര ജീവിതങ്ങളെ ഇത് ബാധിച്ചുവെന്ന്
നിങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല. മാധ്യമങ്ങളോടും യുട്യൂബര്‍മാരോടും എനിക്ക് പേഴ്‌സണല്‍
സ്‌പേസ് നല്‍കാനും വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ മനപ്പൂര്‍വ്വം എന്നെ ഈ ലൂപ്പിലേക്ക്
വലിച്ചിടുകയോ ചെയ്യരുതെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

>  
> View this post on Instagram
>  
> [A post shared by Afzal (@afzal___ameer)](https://www.instagram.com/p/C5ycDmovyXR/?utm_source=ig_embed&utm_campaign=loading)

അവള്‍ ആഗ്രഹിക്കുന്നവരെ വിവാഹം കഴിക്കട്ടെ. എനിക്ക് ഈ പ്രശ്‌നം ഇനി കൈകാര്യം ചെയ്യാന്‍
കഴിയില്ല. ഈ ദിവസങ്ങളിലെല്ലാം ഞാന്‍ നിശബ്ദനായിരുന്നു. കാരണം എനിക്ക് എന്റെ മാനസികാവസ്ഥ
നല്ലതായിരുന്നില്ല. പക്ഷെ ഈ പെണ്‍കുട്ടി കാരണം എനിക്ക് കൂടുതല്‍ അപമാനം സഹിക്കാന്‍ 
കഴിയില്ല. എനിക്ക് കൈകാര്യം ചെയ്യാവുന്ന പരാമവധി അവസ്ഥയിലാണ് എന്റെ മാസസികാവസ്ഥ. സഹിക്കാവുന്നതിനും
ഒരു പരിധിയുണ്ട്. ഒരു പുരുഷനും ഞാന്‍ അഭിമുഖീകരിച്ച പ്രശ്‌നത്തിലൂടെ ആരും കടന്നുപോയിട്ടുണ്ടാകില്ല.
അങ്ങനൊരു ഘട്ടത്തിലൂടെ കടന്നുപോകരുതെന്ന് ആഗ്രഹിക്കുന്നു. ഞാന്‍ പറയാന്‍ പോകുന്ന കാര്യത്തിന്റെ
പേരില്‍ അവളെ പിന്തുണക്കുന്നവര്‍ എന്നെ വെറുത്തേക്കും. പക്ഷെ ഞാന്‍ എന്താണ് അനുഭവിച്ചത്
എന്ന് എനിക്ക് വ്യക്തമാണ്.

ജാസ്മിന്‍ എന്റെ ജീവിതം, എന്റെ വികാരങ്ങള്‍, എന്റെ സ്വപ്നങ്ങള്‍ എല്ലാം വെച്ച് കളിച്ചു.
ആത്മാര്‍ത്ഥമായ റിലേഷന്‍ഷിപ്പ് ഉള്ളവര്‍ക്ക് ഇതൊരു പാഠമാണ്. അവളുടെ ആദ്യ ബ്രേക്കപ്പിനുശേഷം
അവളുടെ പ്രണയം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ജാസ്മിനൊപ്പം നിന്നും. ഞാന്‍ എന്റെ സ്വന്തം
കുടുംബത്തിനെതിരെ പോലുമായി. എന്നിട്ടും ഇതാണ് എനിക്ക് ലഭിച്ചത്. അവള്‍ കൂടി പറഞ്ഞതുകൊണ്ടാണ്
ഞാന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

ഏഴ് മാസത്തെ വളരെയധികം സ്‌നേഹം നിറഞ്ഞതായിരുന്നു ഞങ്ങളുടെ ബന്ധം. ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക്
അറിയാം അത് എത്ര ആഴത്തിലുള്ളതാണെന്ന്. ഈ നാടകം കാണുമ്പോള്‍ ഞാന്‍ ഞങ്ങളുടെ ആ ബന്ധത്തില്‍
അത്ര ആത്മാര്‍ത്ഥത പുലര്‍ത്തിയെന്നത് മനസിലാക്കുന്നു.

ഞാന്‍ ഉപയോഗിച്ച് വലിച്ചെറിയേണ്ട വസ്തുവാണെന്നാണ് അവള്‍ക്ക് തോന്നിയത് എന്ന് മനസിലാക്കുന്നു.
ഒരു പൊതുവേദിയില്‍ എങ്ങനെ ചതിക്കുന്നു എന്നത് വ്യക്തമാകണമെങ്കില്‍ ഇന്നലെ നടന്ന ബിഗ്
ബോസ് വാരാന്ത്യ എപ്പിസോഡ് ഏറ്റവും നല്ല ഉദാഹരണമാണ്. ഇതുവരെ ഞാന്‍ ജാസ്മിന്റെ ബിബി ആവശ്യങ്ങളും
മറ്റ് കാര്യങ്ങളും മുടങ്ങാതെ കൈകാര്യം ചെയ്തത് ഞാനാണ്. എന്നാല്‍ ഇനി എനിക്ക് അതിന് 
കഴിയില്ല. ഞാന്‍ എന്തിന് ചെയ്യണം? ജാസ്മിന്‍ ഒരു നല്ല ഗെയിമറാണ്. എന്നാല്‍ അവളുടെ പങ്കാളിയുടെ
വികാരങ്ങള്‍ വെച്ച് കളിക്കുന്നത് ഒരിക്കലും ധാര്‍മികമല്ല. മറ്റൊരു കാര്യം കൂടി വ്യക്തമാക്കുന്നു.
അവളുടെ മുമ്പുള്ള ബ്രേക്കപ്പിന് ഞാന്‍ അല്ല കാരണം. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള 
ഓര്‍മ്മകളുടെ ചിത്രങ്ങളായോ വീഡിയോകളായോ നിരത്തി അവളെ തരംതാഴ്ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
അത് എന്റെ ധാര്‍മ്മികമായി ശരിയല്ല.

ഞാന്‍ അവള്‍ക്കും അവളുടെ കുടുംബത്തിനും എന്തായിരുന്നുവെന്ന് അവളുടെ മാതാപിതാക്കള്‍ക്ക്
അറിയാം. പക്ഷെ അവള്‍ എന്നോട് എന്താണ് ചെയ്തത് ഞാന്‍ ഒരിക്കലും പൊറുക്കില്ല. നിങ്ങള്‍
കളിക്കുന്ന ഈ നാടകമെല്ലാം പൊതുജനം കാണുന്നുണ്ട്. അവളുടെ സ്വകാര്യ സോഷ്യല്‍ മീഡിയ അക്കൗണ്ട്
എന്റെ പക്കലുള്ളതിനാല്‍ അവള്‍ എത്രമാത്രം വെറുപ്പ് സമ്പാദിക്കുന്നു എന്ന് എനിക്കറിയാം.

അതുപോലെ ഞാന്‍ പുറത്ത് ഒരാള്‍ക്ക് വാക്ക് കൊടുത്തിട്ടുണ്ടെന്ന് നൂറിലധികം തവണ ജാസ്മിന്‍
ആവര്‍ത്തിച്ച് പറയുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും.ഹൗസിനുള്ളിലെ പ്രണയം പ്രായോഗികമല്ലാത്തതിനാല്‍
ഞാന്‍ പുറത്തുള്ള വ്യക്തിയോട് സ്‌നേഹം പുലര്‍ത്തുന്നുവെന്ന് പറയുന്നത് എത്രത്തോളം വെറുപ്പുളവാക്കുന്നതാണെന്ന്
പ്രേക്ഷകര്‍ മനസിലാക്കണം. കമ്മിറ്റഡാണെന്ന് പറഞ്ഞ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതില്‍
എന്ത് അര്‍ത്ഥമാണ് ഉള്ളത്. ബന്ധത്തില്‍ നിങ്ങള്‍ പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുകയും
പങ്കാളിയുടെ വികാരങ്ങളെ മാനിക്കുകയും വേണം.കമ്മിറ്റഡ് ആണെങ്കില്‍ ഒരിക്കലും ആശയക്കുഴപ്പം
ഉണ്ടാകരുത്.

എന്റെ മാനസിക സ്ഥിതി ഒരിക്കലും ചര്‍ച്ച ചെയ്യപ്പെടില്ലെന്നും,ആത്മാര്‍ത്ഥമായ ബന്ധത്തിലായിരിക്കുമ്പോള്‍
വഞ്ചന അനുഭവിക്കേണ്ടി വരുന്ന അവസ്ഥ എങ്ങനെയാണെന്ന് പ്രേക്ഷകര്‍ മനസിലാകില്ലെന്നും എനിക്കറിയാം.
എനിക്ക് ഉറക്കെ കരയാന്‍ പോലും കഴിയുന്നില്ല ഈ വേദനയില്‍. അവളുടെ ഈ മണ്ടന്‍ പരിപാടി 
പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് ചെയ്യണം. പക്ഷെ ഇനിയും എന്നെ അപമാനിക്കരുത്.
ഞാന്‍ ചെയ്ത ഒരേയൊരു തെറ്റ് ഞാന്‍ അവളെ സ്‌നേഹിച്ചു എന്നതാണ്. യഥാര്‍ത്ഥത്തില്‍ എനിക്കുള്ളതെല്ലാം
കൊണ്ട് ഇതുവരെ ഞാന്‍ അവളുടെ കുടുംബത്തിന് വൈകാരിക പിന്തുണ നല്‍കി. പക്ഷെ ഇതാണ് എനിക്ക്
പ്രതിഫലമായി ലഭിച്ചത്.

അവളുടെ വാഗ്ദാനങ്ങള്‍ വായുവില്‍ ലയിച്ചു. എന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും
പൊതുജനങ്ങള്‍ക്കും മുന്നില്‍ ഞാന്‍ ഒരു ജോക്കറായി. ഇനിയില്ല, ഞാന്‍ ഇത് അവസാനിപ്പിക്കുന്നു.
വഞ്ചനയെ മഹത്വവല്‍ക്കരിക്കുന്ന ചില പ്രേക്ഷകര്‍ക്ക് നന്ദിയുണ്ട് എന്നും അഫ്‌സല്‍ കൂട്ടിച്ചേര്‍ക്കുന്നു.
