# ബച്ചൻ കുടുംബത്തിന് പിന്നാലെ അനുപം ഖേറിന്റെ കുടുംബത്തിനും കോവിഡ് !! കോവിഡ് ഭീതിയിൽ ബോളിവുഡ്

- Link: https://ml.b4blaze.com/film-news/after-bachchans-family-anupam-khers-family-also-got-covid-bollywood-in-fear-of-kovid
- Published: 2020-07-12T18:16:27+05:30
- Author: Rahul

അമിതാഭ് ബച്ചന്റെ കുടുംബത്തിന് കൊറോണ സ്ഥിതീകരിച്ചത് ബോളിവുഡിൽ ഞെട്ടൽ ഉണ്ടായിരിക്കുകയാണ്,
അതിനു പിന്നാലെ നടന്‍ അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ഫലം സ്ഥിരീകരിച്ചിരിക്കുകയാണിപ്പോള്‍.
അനുപം ഖേറിന്റെ മാതാവ് ദുലരി, സഹോദരന്‍ രാജു, സഹോദര ഭാര്യ റിമ, അവരുടെ മകന്‍ വൃന്ദ 
എന്നിവര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ശനിയാഴ്​ച രാത്രി ബോളിവുഡ്​ ബിഗ്​
ബി അമിതാഭ്​ ബച്ചനും മകന്‍ അഭിഷേക്​ ബച്ചനും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. അമിതാഭ്​
ബച്ചന്​ കോവിഡ്​ ബാധിച്ച വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. 
പിതാവി​​ന്‍റെ ഫലത്തിനു പിന്നാലെ അഭിഷേകിന്‍റെതും പോസിറ്റീവ്​ ആവുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/anupam-kher-1594532173.
jpg?resize=715%2C402&ssl=1)

ഇന്നാണ് ഐശ്വര്യ റായ്​ ബച്ചനും മകള്‍ ആരാധ്യ ബച്ചനും കോവിഡ്​ സ്​ഥിരീകരിച്ചത്. നേരത്തേ
ഇരുവരുടെയും​ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണെന്ന്​ മുംബൈ മേയര്‍ അറിയിച്ചിരുന്നു. 
ഇരുവ​രുടെയും ആന്‍റിജന്‍ പരിശോധനയില്‍ കോവിഡ്​ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ സ്രവ
പരിശോധനയില്‍ കോവിഡ്​ സ്​ഥിരീകരിച്ചതായാണ്​ വിവരം. ജയ ബച്ച​​​ന്‍റെ കോവിഡ്​ പരിശോധന
ഫലം നെഗറ്റീവാണ്​.കുടുംബവുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്ക്​ രോഗം ബാധിച്ചിട്ടുണ്ടോയെന്ന്​
രണ്ടു ദിവസത്തിനുള്ളില്‍ അറിയാം. ഇവരുടെ ജല്‍സ ബംഗ്ലാവ്​ അണുവിമുക്​തമാക്കിയിട്ടുണ്ട്​.
