# ‘ഭ്രമയുഗത്തിനു’ ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൊറർ ത്രില്ലർ ‘ഡീയസ് ഈറേ’യുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്

- Link: https://ml.b4blaze.com/film-news/after-bhramayugam-the-first-look-poster-of-the-horror-thriller-dies-irae-starring-pranav-mohanlal-has-been-released
- Published: 2025-05-16T15:15:46+05:30
- Author: Suji

മമ്മൂട്ടിയുടെ ഭ്രമയുഗത്തിനു ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു
സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
പുറത്ത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്,
വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.വമ്പൻ പ്രേക്ഷക-
നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ത്തിനു ശേഷം രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്
ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ.

![](https://images.b4blaze.com/2025/05/bhramayugam.avif)

ഈ ചിത്രത്തിന്റ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ക്രോധത്തിൻ്റെ ദിനം എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിൻ്റെ 
ടൈറ്റിൽ ടാഗ് ലൈൻ. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ ഒരുക്കിയ ഹൊറർ ത്രില്ലർ ഭ്രമയുഗത്തിന്
ശേഷം, ഹൊറർ ത്രില്ലർ എന്ന സിനിമാ വിഭാഗത്തിന്റെ സാദ്ധ്യതകൾ ഇനിയും കൂടുതലായി ഉപയോഗിക്കുന്ന
ചിത്രമായാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത്.

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ഭ്രമയുഗ’ത്തിന് പിന്നിൽ പ്രവർത്തിച്ച അതേ ക്രിയേറ്റീവ് ടീം
തന്നെയാണ് ‘ഡീയസ് ഈറേ’യുടെയും അണിയറയിലുള്ളത്. 2025 ഏപ്രിൽ 29-ന് ചിത്രീകരണം പൂർത്തിയായ
ചിത്രം നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്.വ്യത്യസ്തവും വൈകാരികവുമായ ലോകമാണ് ‘
ഡീയസ് ഈറേ’യിൽ അവതരിപ്പിക്കുന്നത് എന്നും ഇതൊരു ഹൊറർ-ത്രില്ലർ സിനിമയായിരിക്കുമ്പോൾ
തന്നെ, ഇതിന്റെ കഥപറച്ചിൽ രീതിയിലും മറ്റും വലിയ മാറ്റങ്ങളുണ്ടാകുമെന്നും, ചിത്രം പുതിയ
ഒരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

![](https://i0.wp.com/images.b4blaze.com/2025/05/pranav.webp?resize=1200%2C800&ssl
=1)
