# നീണ്ട വർഷങ്ങൾക്ക് ശേഷം മോഹൻലാലും, ശോഭനയും നായിക നായകന്മാരായി എത്തുന്നു 

- Link: https://ml.b4blaze.com/film-news/after-many-years-in-join-mohanlal-and-shobhana-new-movie
- Published: 2024-04-19T14:06:26+05:30
- Author: Suji

മലയാള സിനിമയിൽ പ്രേക്ഷകർ കാണാൻ കൂടുതൽ ആഗ്രഹിച്ചിരുന്ന ഒരു പെയർ  ആണ് മോഹൻലാൽ , ശോഭനയും
അവർ അഭിനയിച്ച ചിത്രങ്ങളും, ഇപ്പോൾ ഇരുവരും ഒരു പുതു ചിത്രത്തിൽ നായികാനായകന്മാരായി
എത്തുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, നടി ശോഭന തന്നെയാണ് ഈ വിവരം തന്റെ 
സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഒരു പുതുചിത്രത്തിലാണ്
ഇരുവരും എത്തുന്നത് . സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന
ചിത്രമാണ് ഇത്

മാമ്പഴക്കാലം എന്ന ചിത്രത്തിൽ ആയിരുന്നു  മോഹൻലാലും, ശോഭനയു൦  നായികാനായകന്മാരായി എത്തിയത്.
ഇപ്പോൾ 15  വർഷങ്ങൾക്ക് ശേഷമാണ് ശോഭനയും, മോഹൻലാലും ഈ തരുൺ മൂർത്തി ചിത്രത്തിൽ ഒന്നിക്കുന്നത്,
അതിന്റെ എക്‌സൈറ്റ്മെന്റ് ഉണ്ടെന്നും ശോഭന വ്യക്തമാക്കുന്നുണ്ട്. താൻ ഇപ്പോൾ നാല് വർഷങ്ങൾക്ക്
ശേഷമാണ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത് ശോഭന പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/mo1-5.jpg?resize
=1104%2C605&ssl=1)

മോഹൻലാലും, താനുമായുള്ള 56മത്ത്  ചിത്രമാണിത്, 2020  റിലീസ് ആയ വരനെ ആവശ്യമുണ്ട് എന്ന
ചിത്രത്തിൽ ആയിരുന്നു ശോഭന അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. സൗദി വെള്ളക്ക എന്ന ചിത്രത്തിന്
ശേഷം തരുൺ സംവിധാനം ചെയ്യുന്ന മറ്റൊരു പുതിയ ചിത്രമാണ് ‘എൽ 360’ എന്ന് താത്കാലികമായി
പേരിട്ടിരിക്കുന്ന ഈ ചിത്രം, ഈ ചിത്രത്തിൽ മോഹൻലാൽ ഒരു ടാക്സി ഡ്രൈവറായാണ് എത്തുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/l1.jpg?resize=641%
2C479&ssl=1)

 
