# വിവാഹമോചന പ്രഖ്യാപനത്തിന് ശേഷവും ഹൈദരാബാദ് ഹോട്ടലില്‍ ധനുഷും ഐശ്വര്യയും ഒന്നിച്ച്..!!

- Link: https://ml.b4blaze.com/film-news/after-separation-staying-at-same-hotel
- Published: 2022-01-24T13:15:36+05:30
- Author: Rahul

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ ധനുഷും ഭാര്യ ഐശ്വര്യയും വിവാഹമോചന പ്രഖ്യാപനവുമായി
ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്. പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍
പോവുകയാണെന്ന് സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പ്രസ്താവന ഇറക്കിയത്. സാമന്ത നാഗചൈതന്യ
വിവാഹ മോചന വാര്‍ത്തകള്‍ക്ക് ശേഷം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന വാര്‍ത്തകളായിരുന്നു
ധനുഷിന്റെയും ഐശ്വര്യയുടേയും വേര്‍പിരിയല്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/dhanush-fam-300x169.
jpg?resize=951%2C536&ssl=1)

ആരാധകര്‍ക്ക് ഇതൊരു ഞെട്ടല്‍ ആയിരുന്നെങ്കിലും ഇരുവരേയും അടുത്തറിയുന്നവര്‍ക്ക് നേരെ
തിരിച്ചായിരുന്നു കഴിഞ്ഞ ആറ് മാസക്കാലത്തോളമായി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു
എന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ച് കൊണ്ട് മറ്റൊരു
വാര്‍ത്തയാണ് പുറത്ത് വരുന്നത്. വിവാഹമോചനം പ്രഖ്യാപിച്ച ശേഷം ഇരുവരും ഇപ്പോള്‍ ഹൈദരാബാദില്‍
ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. റാമോജി റാവു ഫിലിം സിറ്റിക്കുള്ളിലെ ഒരു ഹോട്ടലിലാണ് ഇരുവരേയും
ഒന്നിച്ച് കണ്ടത് എന്നും പറയപ്പെടുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/dhanush-aishwrya-
divorce--300x169.jpg?resize=960%2C541&ssl=1)

വിവാഹ മോചനം പ്രഖ്യാപിച്ച ശേഷം ഇരുവരും വീണ്ടും തങ്ങളുടെ ജോലി തിരക്കുകളിലേക്ക് നീങ്ങി
എന്നാണ് കരുതുന്നത്. ജോലിയുടെ ഭാഗമായാണ് ധനുഷും ഐശ്വര്യയും ഹൈദരാഹാദില്‍ എത്തിയത് എന്നും
വിവരമുണ്ട്. ധനുഷ് പുതിയ സിനിമയുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദില്‍ എത്തിയത് എന്നാണ്
റിപ്പോര്‍ട്ട്. അതേസമയം ഐശ്വര്യ തന്റെ സംവിധാന ജോലികളുമായി ബന്ധപ്പെട്ടാണ് എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/dhanush122-300x169.
jpg?resize=967%2C545&ssl=1)

പ്രണയ ദിനത്തില്‍ റിലീസ് ചെയ്യാന്‍ ഒരു ഒരു റൊമാന്റിക് ഗാനം സംവിധാനം ചെയ്യാന്‍ വേണ്ടിയാണ്
ഐശ്വര്യ എത്തിയിരിക്കുന്നത്. കുടുംബത്തില്‍ അധികം സമയം ചെലവഴിക്കാതെ ധനുഷ് പൂര്‍ണമായും
ജോലിയില്‍ മുഴുകിയതോടെയാണ് കുടുംബജീവിതത്തില്‍ പ്രേശനങ്ങള്‍ ഉണ്ടായതെന്നും അതാണ് വിവാഹ
മോചനം എന്ന തീരുമാനത്തില്‍ ഇരുവരേയും എത്തിച്ചത് എന്നും പറയപ്പെടുന്നു. രജിനികാന്ത്
അടക്കം അനുനയ ശ്രമങ്ങള്‍ നടത്തി എങ്കിലും ധനുഷ് അതിന് വഴങ്ങിയിരുന്നില്ല.
