# മോഹൻലാൽ,ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു! ദൃശ്യം 3 അല്ല, ചിത്രം ഏതെന്നു ആരാധകർ 

- Link: https://ml.b4blaze.com/film-news/again-to-mohanlal-and-jeethu-joseph-team
- Published: 2023-07-13T10:56:17+05:30
- Author: B4blaze News Desk

മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ഒരു സൂപ്പർഹിറ്റ് ചിത്രം ആയിരുന്നു ദൃശ്യം, ചിത്രത്തിന്റെ
രണ്ടാം ഭാഗവും അതിലും ഗംഭീരമായി ഈ ടീം ചെയ്യ്തിരുന്നു, എന്നാൽ ഈ കൂട്ടുകെട്ട് മറ്റൊരു
ചിത്രവുമായി എത്തുന്നു എന്നാൽ ചിത്രം ദൃശ്യം 3 അല്ല,  എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്,
എന്നാൽ ഏതാണാചിത്രമെന്നു ആരാധകർ ചോദിക്കുന്നു. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ
ആണ് ഈ ചിത്രവും നിർമിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/jeethu1.jpg?resize
=1200%2C630&ssl=1)

ആശിർവാദ് സിനിമാസിന്റെ 33 മത്തെ  ചിത്രമാണ്, ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കുകയാണ്,
മോഹൻലാലും, ജീത്തു ജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്, ചിത്രത്തെ കുറിച്ചുള്ള
മറ്റുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ഈ ടീ൦ പറയുന്നു. ദൃശ്യം, ദൃശ്യം2,
ട്വൽത് മാൻ, റാം  തുടങ്ങിയ ചിത്രത്തിനോടൊപ്പമാണ് ഇപ്പോൾ ഈ ചിത്രവും ഈ ടീം ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/jeethu2.jpg?resize
=730%2C542&ssl=1)

റാം സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്, എന്നാൽ ഇനിയും ദൃശ്യം
3 തുടങ്ങുമെന്ന് ഈ ടീം പറഞ്ഞിരുന്നു, എന്നാൽ മോഹൻലാൽ, ജീത്തു ജോസഫിന്റെ ഈ ചിത്രം ദൃശ്യം
3 അല്ലെങ്കിൽ പിന്നെ ഏത് എന്നാ ആശങ്കയിലാണ് ആരാധകർ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/drishyam1.jpg?resize
=989%2C560&ssl=1)
