# മമ്മൂക്കയ്ക്ക് ആശംസകള്‍ നേര്‍ന്ന് ടീം ഏജന്റിന്റെ കിടിലന്‍ പോസ്റ്റര്‍! ഇത് കലക്കിയെന്ന് ആരാധകര്‍..!

- Link: https://ml.b4blaze.com/film-news/agent-movie-new-poster-on-mammoottys-birthday
- Published: 2022-09-07T14:32:58+05:30
- Author: B4blaze News Desk

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഇന്ന് അദ്ദേഹത്തിന്റെ എഴുപത്തിയൊന്നാം പിറന്നാള്‍
ദിനം ആഘോഷിക്കവെ ആരാധകരും വലിയ സന്തോഷത്തിലാണ്. ഇപ്പോഴിതാ ആരാധകര്‍ക്ക് ഇരട്ടി സന്തോഷമേകിക്കൊണ്ട്
മമ്മൂക്കയുടെ ഏറ്റവും പുതിയ തെലുങ്ക് സിനിമയുടെ പുത്തന്‍ പോസ്റ്ററും പുറത്ത് വിട്ടിരിക്കുകയാണ്.
ഏജന്റ് എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രത്യേക പോസ്റ്ററാണ് മമ്മൂട്ടിയുടെ ജന്മദിനത്തില്‍
പുറത്തിറക്കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/FcBS1GXaMAEPjDD.
jpg?resize=643%2C900&ssl=1)

ജന്മദിനാശംസകള്‍ മമ്മൂക്ക എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. പ്രഖ്യാപനം മുതല്‍
ശ്രദ്ധ നേടിയ സിനിമയാണ് ഏജന്റ്. തെലുങ്ക് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന 
മമ്മൂക്കയുടെ ഒരു കിടിലന്‍ ഫോട്ടോ ഉള്‍പ്പെടുത്തിയുള്ള പോസ്റ്ററാണ് ഇപ്പോള്‍ അണിയറ 
പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍
അക്കിനേനി നായകനായി എത്തുന്ന സിനിമയാണ് ഏജന്റ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Agent-movie-1.jpg?
resize=1200%2C628&ssl=1)

സുരേന്ദര്‍ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയി മലയാളം
ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളില്‍ ആയിരിക്കും സിനിമ പുറത്തെത്തുന്നത്. ചിത്രത്തില്‍ 
പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക്
ശേഷമാണ് മമ്മൂക്ക തെലുങ്കില്‍ ഒരു സിനിമയില്‍ എത്തുന്നത്.

> [#HappyBirthdayMammukka](https://twitter.com/hashtag/HappyBirthdayMammukka?src=hash&ref_src=twsrc%5Etfw)
> Birthday Wishes To [#Mammootty](https://twitter.com/hashtag/Mammootty?src=hash&ref_src=twsrc%5Etfw)
> Garu! [pic.twitter.com/f7D3fPzZOq](https://t.co/f7D3fPzZOq)
> — AndhraBoxOffice.Com (@AndhraBoxOffice) [September 7, 2022](https://twitter.com/AndhraBoxOffice/status/1567343750241976320?ref_src=twsrc%5Etfw)

യാത്ര ആയിരുന്നു അദ്ദേഹം ഏറ്റവും ഒടുവില്‍ അഭിനയിച്ച തെലുങ്ക് ചിത്രം. ഇപ്പോള്‍ ഏജന്റ്
എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ പോസ്റ്റര്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.
കഴിഞ്ഞ ദിവസം മമ്മൂക്കയുടെ ഏറ്റവും പുതിയ മലയാള ചിത്രം, ക്രിസ്റ്റഫറിന്റെ പുത്തന്‍ 
പോസ്റ്ററും പുറത്ത് വിട്ടിരുന്നു. റോഷാക്ക് ആണ് ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി
ചിത്രം.
