# തന്റെ ഒൻപതാം വയസ്സിലാണ് അമ്മ നാലാമത് ഗർഭിണിയാണെന്ന് അറിയുന്നത്, അഹാന

- Link: https://ml.b4blaze.com/film-news/ahaana-about-hansika-birth
- Published: 2023-10-21T07:39:30+05:30
- Author: Devika

ഞാൻ സ്റ്റീവ്ലോപ്പസ് എന്ന ചിത്രത്തിൽ കൂടി അഭിനയത്തിന് തുടക്കം കുറിച്ച അഹാനയ്ക്ക് 
നിരവധി അവസരങ്ങളാണ് അതിനു ശേഷം മലയാള സിനിയിൽ ലഭിച്ചത്. ലൂക്ക എന്ന ടോവിനോ തോമസ് ചിത്രത്തിൽ
കൂടിയാണ് താരം നായികയായി എത്തുന്നത്. ഇന്ന് നിരവധി ആരാധകരുള്ള താരം സോഷ്യൽ മീഡിയയിലും
ഏറെ സജീവമാണ്. ഇപ്പോഴിതാ തൻറെ കുഞ്ഞനുജത്തി ഹൻസികയുടെ പിറന്നാൾ ദിവസം അഹാന അനുജത്തിയുടെ
ചിത്രങ്ങൾക്ക് ഒപ്പം പങ്കുവെച്ച ഒരു കുറിപ്പാണു പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
ചിത്രത്തിൽ ഹന്സിക തന്റെ അമ്മയുടെ വയറ്റിൽ പിറന്ന സമയം മുതലുള്ള ഓർമ്മകൾ ആണ് അഹാന ഇപ്പോൾ
പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/ahaana-new1.jpg?
resize=470%2C586&ssl=1)

തനിക് ഒൻപത് വയസ്സുള്ളപ്പോഴാണ് ‘അമ്മ നാലാമതും ഗർഭിണി ആണെന്നു താൻ അറിയുന്നത്. ‘അമ്മ
നാലാമത് ഗർഭിണി ആണെന്ന കാര്യം തന്റെ കൂട്ടുകാരുടെ അടുത്ത് പറഞ്ഞാൽ അവർ ആ പേരും പറഞ്ഞു
തന്നെ കളിയാക്കും എന്ന് ഞാൻ ആ പ്രായത്തിൽ ഭയന്നിരുന്നു. അത് കൊണ്ട് തന്നെ ‘അമ്മ ഗർഭിണി
ആണെന്ന കാര്യം ഞാൻ മറച്ച് വെച്ച്. എന്നാൽ അവൾ എന്റെ അരികിലേക്ക് എത്തിയ ദിവസം മുതൽ 
ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ ചേച്ചി ഞാൻ ആണെന്ന് എനിക്ക് തോന്നി. എനിക്ക് അവളെ 
തല്ലാനും വഴക്ക് പറയാനും കെട്ടി പിടിക്കാനും ഉമ്മ വെക്കാനുമൊക്കെയുള്ള സ്വാതന്ത്രമുണ്ട്.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് അവൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/06/ahaana.jpg?resize
=595%2C595&ssl=1)

അവൾക്കും തന്നെ ഒരുപാട് ഇഷ്ട്ടമാണ് എന്നുമാണ് ഹൻസികയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച്
കൊണ്ട് അഹാന കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്.
നടൻ കൃഷ്ണകുമാറിന്റ നാലു പെൺമക്കളിൽ മൂത്ത മകൾ ആണ് അഹാന. സോഷ്യൽ മീഡിയയിൽ സജീവമായ ഈ
താര കുടുംബം തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. താര
കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് താൽപ്പര്യം ഏറെയാണ്. ഏകദേശം ആറു ലക്ഷത്തിൽ
അതികം ഫോളോവേഴ്സ് ആണ് അഹാനയ്ക്ക് ഉള്ളത്.  കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ആഘോഷമാക്കുന്ന
ഇവർ അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അതിനെല്ലാം വലിയ രീതിയിൽ
തന്നെ ആരാധക പിന്തുണയുമുണ്ട്.
