# മദ്യപിക്കാറുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി അഹാന!

- Link: https://ml.b4blaze.com/film-news/ahaana-answer-the-question
- Published: 2020-12-08T11:08:10+05:30
- Author: Sreekumar

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും
എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം
തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന സിനിമയിൽ
എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.  ലൂക്ക, പതിനെട്ടാം
പടി എന്നീ ചിത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ്
അഹാന കൃഷ്ണ.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.
ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായ താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ പ്രേക്ഷക
ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമിലെ പുതിയ ഫില്‍റ്റര്‍ തനിക് ഒരുപാട് ഇഷ്ടമായെന്ന്
പറഞ്ഞാണ് അഹാനയുടെ സ്റ്റോറി. അത് മാത്രമല്ല, താന്‍ ഒറ്റക്ക് ലുലു മാളില്‍ പോയതിനെ വിശേഷങ്ങൾ
ആരാധകരുമായി പങ്കുവെക്കുകയും പാട്ട് പാടുകയുമെല്ലാം താരം ചെയ്യുന്നുണ്ട്. അത് കൂടാതെ
തന്നെ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരവും താരം നല്കികൊണ്ടിരുന്നു. ⌊ahaana-krishna⌉

പക്ഷെ അഹാനയുടെ ഈ സ്റ്റോറികള്‍ കണ്ട് അഹാന മദ്യപിച്ചിട്ടുണ്ടോ എന്നാണ് ചിലർക്ക് സംശയം
ഉണ്ടായത്. ഈ സംശയം ഇവർ അഹാനയോട് തന്നെ ചോദിക്കുകയും ചെയ്തു. ഈ ചോദ്യത്തിന് കൃത്യമായ
മറുപടിയും താരം നൽകി. താൻ മദ്യപിച്ചിട്ടില്ലെന്നും മദ്യപിക്കാറില്ലെന്നുമാണ് താരം നൽകിയ
മറുപടി. പകരം ധാരാളം കുടിക്കാറുണ്ടെന്നും അത് വെള്ളമാണെന്നും താരം പറഞ്ഞു. നിങ്ങളും
കുടിക്കണമെന്നും ആരോഗ്യത്തിന് ഇത് വളരെ നല്ലതാണെന്നും അഹാന നിര്‍ദ്ദേശിക്കുന്നുമുണ്ട്.
താരത്തിനോട് ചോദിച്ച ഈ ചോദ്യവും അതിനു താരം നൽകിയ ഉത്തരവും ആണ് ഇപ്പോൾ ആരാധക ശ്രദ്ധ
നേടുന്നത്.
