# ‘നിങ്ങൾ എത്ര കുട്ടികൾക്ക് ജന്മം നൽകാനാണ് ആ​ഗ്രഹിക്കുന്നത്’ ; അഹാനയോട് ലൈവിലെത്തി ചോദ്യം ചോദിച്ച് കാളിദാസ് ! സംതിങ് ഫിഷി എന്ന് ആരാധകർ !

- Link: https://ml.b4blaze.com/film-news/ahaana-krishna-and-kalidas-jayaram-live-conversation
- Published: 2021-10-14T14:54:21+05:30
- Author: Rahul

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരമാണ് അഹാന 
കൃഷ്ണ. അഭിനേതാവ് കൃഷ്ണകുമാറിന്റെ മകൾ എന്നതിനപ്പുറം മലയാള സിനിമയിൽ തന്റേതായ ഒരിടം
കണ്ടെത്തിയ താരം കൂടിയാണ് അഹാന. കഴിഞ്ഞ ദിവസമായിരുന്നു അഹാനയ്ക്ക് 26 വയസ്സ് തികഞ്ഞത്.
തന്റെ പിറന്നാൾ ദിനത്തിലായിരുന്നു താൻ ഒരു സംവിധായിക ആയ വിവരം താരം ആരാധകരുമായി തുറന്ന്
പറഞ്ഞിരിയ്ക്കുന്നത്. തോന്നൽ എന്ന മ്യൂസിക്കൽ ആല്ബത്തിലൂടെയാണ് താരം സംവിധായിക ആയിരിയ്ക്കുന്നത്.
ഇന്നിപ്പോൾ കഴിഞ്ഞ ദിവസം പിറന്നാളിനോട് അനുബന്ധിച്ചുള്ള താരത്തിന്റെ സോഷ്യൽ മീഡിയ ലൈവിനിടയിൽ
താരം പറഞ്ഞ കുറച്ചു കാര്യങ്ങൾ ആണ് വൈറൽ ആയിരിയ്ക്കുന്നത്. “ആറ് മാസം മുമ്പുണ്ടായ ഒരു
തോന്നലിൽ നിന്നാണ് തോന്നൽ എന്നൊരു മ്യൂസിക്ക് ആൽബം ചെയ്യാൻ തീരുമാനിച്ചത്. ആൽബത്തിന്
സം​ഗീതം നൽകിയത് ​ഗോവിന്ദ് വസന്തയാണ്. നിമിഷ് രവിയാണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ഒരു കുഞ്ഞിന് ജന്മം നൽകുന്ന പ്രതീതിയാണ് എനിക്ക് ഇപ്പോഴുള്ളത്. ആ വീഡിയോ നിങ്ങളിലേക്ക്
എത്തിക്കാനും നിങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ കേൾക്കാനും ഞാൻ ആകാംഷയിലാണ്’ അഹാന പറഞ്ഞു.
ഒരു കുഞ്ഞിന് ജന്മം നൽകുന്ന അനുഭൂതിയാണ് സ്വന്തമായി എന്തെങ്കിലും ചെയ്ത് അതിന്റെ റിലീസിന്
വേണ്ടി കാത്തിരിക്കുമ്പോൾ ഉണ്ടാകുന്നത്.” താരത്തിന്റെ ഈ വാക്കുകൾക്ക് പിന്നാലെ “നിങ്ങൾ
എത്ര കുട്ടികൾക്ക് ജന്മം നൽകാനാണ് ആ​ഗ്രഹിക്കുന്നത്” എന്ന ചോദ്യവുമായി നടൻ കാളിദാസ്
ജയറാം എത്തുകയായിരുന്നു.കാളിദാസിന്റെ ചോദ്യത്തിന് അഹാന നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.”
നീ ചോദിച്ചത് വളരെ നല്ലൊരു ചോദ്യമാണ്… ഈ സാഹചര്യത്തിന് ചേർന്നതാണ്… ആദ്യം നീ എത്ര 
കുട്ടികൾക്ക് ജന്മം നൽകാനാണ് ആഗ്രഹിക്കുന്നത് എന്ന് പറയൂ… ശേഷം ഞാൻ പറയാം”. “ഡയറക്ടർ
സർ…. ഒരു ചാൻസ് തരുമോ” എന്നും കാളിദാസ് കമന്റിലൂടെ ചോദിച്ചിരുന്നു. അതിന് അഹാന നൽകിയ
മറുപടി ‘നമ്മൾ രണ്ടുപേരും വിഷ്യൽ കമ്യൂണിക്കേഷനാണ് പഠിച്ചത്. നീ സംവിധാനം ചെയ്യുമ്പോൾ
എനിക്ക് ചാൻസ് താ… അങ്ങനെയെങ്കിൽ ‍ഞാൻ സംവിധാനം ചെയ്യുമ്പോൾ നിനക്കും ചാൻസ് തരാം”എന്നായിരുന്നു.
എന്തായാലും ലിവിനിടയിലുള്ള ഇരുവരുടെയും സംഭാഷണം വലിയ രീതിയിൽ തന്നെ ആരാധകർ ഏറ്റെടുത്തിരിയ്ക്കുകയാണ്.
