# അപ്പച്ചിയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്ത് അഹാന കൃഷ്ണ; വീഡിയോ

- Link: https://ml.b4blaze.com/film-news/ahaana-krishna-fulfills-her-appachi-s-wish
- Published: 2022-08-27T18:19:36+05:30
- Author: Gargi

ഏറെ ആധാകരുള്ള താരമാണ് അഹാന കൃഷ്ണ. നടി, വ്ളോഗര്‍ എന്നീ നിലകളില്ലെല്ലാം പ്രശസ്തയായ
താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഹാനയുടെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം 
ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങളായി തനിക്കും കുടുംബത്തിനും ഒപ്പം
താമസിക്കുന്ന അപ്പച്ചിയുടെ ആഗ്രഹം നിറവേറ്റി കൊടുത്തിരിക്കുകയാണ് താരം. ഒരിക്കലെങ്കിലും
വിമാനത്തില്‍ കയറണം എന്നതായിരുന്നു അപ്പച്ചിയുടെ ആഗ്രഹം.

![ahaana_krishna_279328590_719378492589955_5517373297876622239_n](https://i0.wp.
com/ml.b4blaze.com/wp-content/uploads/2022/06/ahaana_krishna_279328590_719378492589955_5517373297876622239_n.
jpg?resize=1080%2C1297&ssl=1)

‘അടുത്തിടെയാണ് ഞങ്ങള്‍ അറിഞ്ഞത് അപ്പച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരിക്കലെങ്കിലും
ഫ്‌ളൈറ്റില്‍ കയറണമെന്നത്. എന്നാല്‍ പിന്നെ ആ ആഗ്രഹം പൂര്‍ത്തിയാക്കാം എന്നോര്‍ത്തു.
ആഗ്രഹങ്ങളൊന്നും ബാക്കിവയ്ക്കാന്‍ പാടില്ലല്ലോ,” എന്ന് അഹാന വീഡിയോയില്‍ പറയുന്നു.

അപ്പച്ചിയ്ക്കും സഹോദരി ഇഷാനിയ്ക്കുമൊപ്പം ചെന്നൈയിലേക്കായിരുന്നു അഹാനയുടെ യാത്ര. 
ചെന്നൈയില്‍ അപ്പച്ചി ഏറെനാള്‍ താമസിച്ചിട്ടുണ്ട്, അതിനാലാണ് യാത്രയ്ക്കായി ചെന്നൈ 
തിരഞ്ഞെടുത്തതെന്നും അഹാന വീഡിയോയില്‍ പറയുന്നുണ്ട്. ”പേടിയുണ്ടോ?” എന്ന അഹാനയുടെ ചോദ്യത്തിന്”
ഇല്ലെടാ, നിങ്ങള്‍ കൂടെയില്ലേ?” എന്ന് അപ്പച്ചി മറുപടി പറയുന്നുണ്ട്. നിരവധി പേരാണ്
വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.
