# ആഴക്കടലിലെ സുന്ദരമത്സ്യം! സ്വിമ്മിംഗ് സ്യൂട്ടിലുള്ള വീഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ!

- Link: https://ml.b4blaze.com/film-news/ahaana-krishna-swimming-video-maldives
- Published: 2022-06-22T13:32:45+05:30
- Author: Sreekumar

കഴിഞ്ഞ ദിവസം മാലിദ്വീപില്‍ എത്തിയ നടി അഹാന കൃഷ്ണയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാനായി
ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ കടലിന്റെ അടിത്തട്ടില്‍ മത്സ്യങ്ങളോടൊപ്പം
നീന്തി തുടിക്കുന്ന താരത്തിന്റെ വീഡിയോ ആണ് വൈറലായി മാറുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം
പേജ് വഴി അഹാന കൃഷ്ണ തന്നെയാണ് ഈ വീഡിയോ പുറത്ത് വിട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/ahana-1-3.jpg?resize
=478%2C615&ssl=1)

സ്വിമ്മിംഗ് സ്യൂട്ടിലുള്ള നടിയുടെ ഈ മനോഹരമായ വീഡിയോ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.
സിനിമയോടൊപ്പം യാത്രകളേയും ഭക്ഷണത്തേയും ഒരുപാട് സ്‌നേഹിക്കുന്ന അഹാന, കഴിഞ്ഞ ദിവസമാണ്
മാലിദ്വീപില്‍ എത്തിയത്. മാലിദ്വീപിലേക്ക് ഇത് താരത്തിന്റെ രണ്ടാം വരവാണ്.

>  
> View this post on Instagram
>  
> [A post shared by Ahaana Krishna (@ahaana_krishna)](https://www.instagram.com/reel/CfF4GhGlfQf/?utm_source=ig_embed&utm_campaign=loading)

രണ്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വര്‍ഗത്തില്‍
വീണ്ടുമെത്തിയിരിക്കുന്നു എന്ന് കുറിച്ചാണ് താരം ഇവിടെ എത്തിച്ചേര്‍ന്ന വിവരം സോഷ്യല്‍
മീഡിയ വഴി തന്റെ ആരാധകരെ അറിയിച്ചത്.

 

ഇപ്പോഴിതാ ഒരു മത്സ്യ കന്യകയെ പോലെ നടുക്കടലിന്റെ അടിത്തട്ടില്‍ നീന്തുന്ന താരത്തിന്റെ
വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപ്പേരാണ് താരത്തിന്റെ വീഡിയോയ്ക്ക്
അടിയില്‍ കമന്റുകള്‍ പങ്കുവെച്ച് എത്തുന്നത്. ഇത് സാധ്യമാക്കിയതിനും നിര്‍ദേശങ്ങള്‍
നല്‍കിയതിനും താരം കൂടെയുള്ളവര്‍ക്ക് നന്ദിയും അറിയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സ്വിമ്മിംഗ്
സ്യൂട്ടില്‍ താരം പങ്കുവെച്ച ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/ahaana-23.jpg?resize
=696%2C511&ssl=1)

ഇപ്പോഴിതാ മത്സ്യങ്ങള്‍ക്കൊപ്പം നടുക്കടലില്‍ നീന്തുന്ന താരത്തിന്റെ വീഡിയോയും ശ്രദ്ധ
നേടുകയാണ്. ഒരുപാട് സന്തോഷവും ആവേശവും ആകാംക്ഷയും നിറഞ്ഞ താരത്തെയാണ് വീഡിയോയില്‍ കാണാന്‍
സാധിക്കുന്നത്. യാത്രകള്‍ എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന താരം നാളുകള്‍ക്ക് മുന്‍പ് കാശ്മീരില്‍
പോയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
