# രണ്ട് ചാണക പീസ് തരട്ടെ!!! മനുഷ്യരായാല്‍ അല്‍പ്പം ആത്മാഭിമാനം ഉണ്ടാകണമെന്ന് അഹാന

- Link: https://ml.b4blaze.com/film-news/ahaana-krishnas-mass-reply-to-comment
- Published: 2022-11-23T15:14:55+05:30
- Author: Anu

സോഷ്യല്‍ മീഡിയയില്‍ സജീവ താരമാണ് അഹാന കൃഷ്ണ. സൈബര്‍ ആക്രമങ്ങള്‍ക്കും ഇരയാകുന്നയാളാണ്
താരം. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവച്ച വിഡിയോയ്ക്ക് താഴെ പരിഹാസ കമന്റ് കുറിച്ചയാള്‍ക്ക്
ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് താരം. അധിക്ഷേപ കമന്റ് കുറിച്ചയാളുടെ പേരും ഇന്‍സ്റ്റഗ്രാം
ഐഡിയുമടക്കം വെളിപ്പെടുത്തിയാണ് അഹാന മറുപടി നല്‍കിയത്.

അഹാനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ലാല്‍ നച്ചു എന്ന അക്കൗണ്ടില്‍ നിന്നും മോശം 
കമന്റ് വന്നത്. ”രണ്ട് ചാണക പീസ് തരട്ടെ” എന്നായിരുന്നു കമന്റ് ഇട്ടത്. ”സാധാരണയായി
നിങ്ങളെപ്പോലുള്ളവരെ ഞാന്‍ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍ ഒരു വ്യത്യസ്തതയ്ക്കു
വേണ്ടി ഇത് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മനുഷ്യരായാല്‍ അല്‍പ്പം ആത്മാഭിമാനം
ഉണ്ടാകുന്നത് നല്ലതാണെന്ന് താരം പറയുന്നു.
  അവനവനോടെങ്കിലും ആത്മാര്‍ഥമായ സ്‌നേഹം 
ഉറപ്പായും വേണം. ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന അര്‍ഥശൂന്യമായ ഡയലോഗുകള്‍ പൊതുമധ്യത്തില്‍
പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും സ്വയം വിഡ്ഢിയാവുകയും ചെയ്യരുത്, സ്വയം സൂക്ഷിക്കുക
എന്നാണ് അഹാന കുറിച്ചത്.

അഹാന കഴിഞ്ഞദിവസം പാട്ട് പാടുന്ന ഒരു വിഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.
ഇതിന് താഴെയാണ് ”രണ്ട് ചാണക പീസ് തരട്ടെ” എന്ന കമന്റ് പ്രത്യക്ഷപ്പെട്ടത്.
 ⌊ahaana_krishna_279328590_719378492589955_5517373297876622239_n⌉
അഹാനയുടെ മാസ് മറുപടിയ്ക്ക് പിന്തുണച്ച് നിരവധിപ്പേരാണ് എത്തിയിട്ടുള്ളത്. ഇത്തരക്കാര്‍ക്ക്
ഇങ്ങനെ മറുപടി നല്‍കിയാല്‍ മാത്രം പോരെന്നും ഉതുപോലുള്ളവര്‍ക്കെതിരെ സൈബര്‍ പൊലീസില്‍
പരാതിപ്പെടണമെന്നും പലരും ആവശ്യപ്പെടുന്നു.

അഹാനയുടെ പുതിയ ചിത്രം ‘അടി’ അണിയറയില്‍ ഒരുങ്ങുകയാണ്. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തില്‍
നായകന്‍. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം
വേഫെറര്‍ ഫിലിംസ് ഒരുക്കുന്ന ചിത്രമാണിത്.
