# ഗൗതം വാസുദേവ് മേനോനൊപ്പം അഹാന കൃഷ്ണ! ചോദ്യങ്ങളുമായി ആരാധകര്‍!

- Link: https://ml.b4blaze.com/film-news/ahaana-with-gautham-vasudev-menon
- Published: 2022-09-24T13:57:08+05:30
- Author: B4blaze News Desk

തമിഴ് സിനിമാ സംവിധായകന്‍ ഗൗതം വാസുദേവ് മേനോനൊപ്പം നില്‍ക്കുന്ന നടി അഹാന കൃഷ്ണയുടെ
ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അഹാന കൃഷ്ണ തന്നെയാണ് ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാം
പേജില്‍ പങ്കുവെച്ചത്. ഗൗതം സര്‍ എന്ന് കുറിച്ചാണ് നടി അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന
ഫോട്ടോ പങ്കുവെച്ചത്. അഹാന ഫോട്ടോ ഷെയര്‍ ചെയ്ത് എത്തിയതോടെ നിരവധി ചോദ്യങ്ങളുമായി 
ആരാധകരും എത്തുകയാണ്.. മലയാളി സിനിമാ പ്രേമികളുടേയും ഇഷ്ട സംവിധായകനാണ് ഗൗതം വാസുദേവ്
മേനോന്‍..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/ahana-gautham-2.
jpg?resize=582%2C635&ssl=1)

മനസ്സോട് ചേര്‍ത്ത് വെയ്ക്കാന്‍ ഒരുപിടി പ്രണയകഥകള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ നായിക
ആവാന്‍ അഹാനയും ഒരുങ്ങുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നിരവധിപ്പേരാണ് ഈ സംശയവുമായി
കമന്റുകള്‍ പങ്കുവെയ്ക്കുന്നത്. അഹാനയുടെ അടുത്ത തമിഴ് സിനിമയാണോ.. ഗൗതം മേനോന്റെ അടുത്ത
ജെസ്സി.. ഗൗതം മേനോന്‍ ചിത്രത്തില്‍ അഹാന വന്നാല്‍ അതിമനോഹരം ആയിരിക്കും എന്നും ചിലര്‍
അഭിപ്രായങ്ങള്‍ അറിയിക്കുന്നു., അദ്ദേഹത്തെ കാണാന്‍ എത്തിയ ഈ വിശേഷം അല്ലാതെ മറ്റ് 
വിവരങ്ങള്‍ ഒന്നും അഹാനയും പുറത്ത് വിട്ടിട്ടില്ല..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/ahana-gautham-1.
jpg?resize=513%2C627&ssl=1)

എന്നിരുന്നാലും ഇതൊരു പുതിയ സിനിമയുടെ തുടക്കം ആയിരിക്കും എന്ന് തന്നെയാണ് ആരാധകര്‍
ഇപ്പോഴേ കണക്കുകൂട്ടുന്നത്. മലയാളത്തില്‍ പ്രമുഖ നടന്മാര്‍ക്കൊപ്പമെല്ലാം സ്‌ക്രീന്‍
പങ്കിട്ട നടിയാണ് അഹാന.. ഒരു നടി എന്നതിലുപരി.. സംവിധായിക, ഗായിക, നര്‍ത്തകി എന്നിങ്ങനെ
അഹാന തന്റെ മികവ് തെളിയിച്ച മേഖലകള്‍ പലതാണ്. ചെന്നൈയില്‍ വെച്ചാണ് അഹാന സംവിധായകന്‍

![Gautham-Vasudev-Menon4](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/
09/Gautham-Vasudev-Menon4.jpg?resize=452%2C678&ssl=1)

ഗൗതം വാസുദേവ് മേനോനെ കണ്ടുമുട്ടിയിരിക്കുന്നത്. ചിമ്പുവിനെ നായകനാക്കി റൊമാന്റിക്ക്
ജോര്‍ണറില്‍ നിന്ന് മാറി വെന്ത് തനിന്തത് കാട് എന്ന ചിത്രമാണ് ഗൗതം മേനോന്‍ അവസാനമായി
സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമ.
