# “അന്ന് വിഷമിച്ചിരുന്നപ്പോള്‍ കൂടെയുള്ളവര്‍ പറഞ്ഞത് ഇങ്ങനെ!” – അഹാന കൃഷ്ണ പറയുന്നു

- Link: https://ml.b4blaze.com/film-news/ahana-about-cyber-attack
- Published: 2021-11-15T16:21:37+05:30
- Author: Rahul

വിശേഷങ്ങളും സന്തോഷങ്ങളും തന്റെ ആരാധകരുമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്
നടി അഹാന കൃഷ്ണ. കുറച്ച് മുന്‍പ് സൈബര്‍ ബുള്ളീയിംഗിനെ കുറിച്ച് നടി ഒരു വീഡിയോ പങ്കുവെച്ചത്
വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഈയിടെ തനിക്ക് എതിരെ നടന്ന സൈബര്‍ ആക്രമണത്തെ കുറിച്ച്
നടി തുറന്ന് പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/ahana-1-283x300.
jpg?resize=825%2C875&ssl=1)

അത് കുടുംബാംഗങ്ങളെയും ബാധിച്ച കാര്യത്തെ കുറിച്ചും നടി പറഞ്ഞിരുന്നു. അത്തരം കമന്റുകള്‍
ചിലരുടെ ഭാഗത്ത് നിന്ന് വരുമ്പോള്‍ അത് നേരിടാനായി കൂട്ടുകാരും വീട്ടുകാരും പറഞ്ഞ് 
തന്ന ടിപ്‌സിനെ കുറിച്ചാണ് അഹാന പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Ahana-Krishna-complains-
of-father-Krishna-Kumar-for-this-1280x720-1-300x169.jpg?resize=873%2C492&ssl=1)

സൈബര്‍ ആക്രമണവും അധികമായ സമയത്ത് അതോര്‍ത്ത് താന്‍ വിഷമിച്ചപ്പോള്‍ നടന്‍ പൃഥ്വിരാജിനെ
കണ്ടു പഠിക്കൂ എന്നായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞിരുന്നതെന്നും നടി വ്യക്തമാക്കി. ‘
പ്രശസ്തരായവരെല്ലാം നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ഈ സൈബര്‍ ആക്രമണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/15d385bf2c5b558a5df13a9494b0e842-
300x300.jpg?resize=845%2C845&ssl=1)

പൃഥ്വിരാജ് ഒരുകാലത്ത് വലിയ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട വ്യക്തിയായിരുന്നു. അദ്ദേഹം
നേരിടുന്ന രീതി കണ്ടു പഠിക്കാനായിരുന്നു കൂട്ടുകാര്‍ നിര്‍ദേശിച്ചിരുന്നത്. ഇപ്പോള്‍
സൈബര്‍ ബുള്ളിയിംഗിനെ മറികടക്കാന്‍ ഞാന്‍ പഠിച്ചു’, എന്നും അഹാന കൂട്ടിച്ചേര്‍ത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/ahaana-krishnakumar-
latest-photos032-240x300.jpg?resize=769%2C961&ssl=1)

സൈബര്‍ ബുള്ളിയിംഗിന് എതിരായി അഹാന ഒരു ക്യാമ്പെയ്‌നും തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ
നടത്തിയിരുന്നു. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

 
