# ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനം, സഹോദരിക്ക് ആശംസകൾ നേർന്ന് അഹാന

- Link: https://ml.b4blaze.com/film-news/ahana-birthday-wishes-to-her-sister
- Published: 2020-09-30T12:27:04+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്, താരത്തിന്റെ മക്കൾ
എല്ലാം തന്നെ പ്രേക്ഷർക്ക് ഏറെ പ്രിയപ്പെട്ടവരാണ്, അഹാന സിനിമയിൽ എത്തിയശേഷമാണ് അഹാനയുടെ
സഹോദരിമാരും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഇളയ സഹോദരി ഹന്‍സികയ്ക്ക് പിറന്നാള്‍ ആശംസകള്‍
നേര്‍ന്ന് കൊണ്ടുള്ള അഹാനയുടെ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്.
ഇന്ന് ഹന്‍സികയുടെ 15-ാം ജന്മദിനമാണ്.
  “എന്റെ ജീവിതത്തിന്റെ ഏറ്റവും പ്രിയപ്പെട്ട
ആള്‍ക്ക് ഇന്ന് 15 വയസ്സ് തികയുന്നു. നീ ജനിക്കുന്നതിനും മാസങ്ങള്‍ക്കു മുന്‍പ് തന്നെ,
എല്ലാ രാത്രിയും ഞാന്‍ നിന്നോട് ഗുഡ്നൈറ്റ് പറയുമായിരുന്നു. നിന്റെ സാന്നിധ്യം അനുഭവിക്കുന്നതു
പോലും അത്രമാത്രം ആവേശഭരിതരായിരുന്നു. നീ ജനിച്ച ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ
ദിവസമാണ്. മാത്രമല്ല ആ ദിവസം എനിക്ക് തോന്നിയ ആവേശത്തെ മറികടക്കാന്‍ മറ്റൊന്നിനും കഴിയുമെന്ന്
കരുതുന്നില്ല,” അഹാന കുറിക്കുന്നു. തന്റെ സഹോദരിമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച്
അഹാന എത്താറുണ്ട്, സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഈ കുടുംബം, തങ്ങളുടെ വിശേഷങ്ങൾ എല്ലാം
തന്നെ അതുകൊണ്ട് ആരാധകർക്ക് വേണ്ടി ഇവർ പങ്കവെക്കാറുണ്ട്, അടുത്തിടെ യൂട്യൂബിൽ നിന്നും
നാല് സിൽവർ ബട്ടൺ ഇവർക്ക് ലഭിച്ചിരുന്നു, അതിന്റെ സന്തോഷം പങ്കുവെച്ച് താരകുടുംബം എത്തിയിരുന്നു,
തങ്ങൾക്ക് എല്ലാവിധ പിന്തുണകളും തന്ന ആരാധകർക്ക് നന്ദി അറിയിച്ച്  കൊണ്ടാണ്  ഇവർ എത്തിയത്.
അടുത്തിടെ ഹന്‍സികയെ കുറിച്ചുള്ള ഒരു കുട്ടിക്കാല ഓര്‍മയും അഹാന സമൂഹമാധ്യമങ്ങളില്‍
പങ്കുവച്ചിരുന്നു. ഹന്‍സികയെ കുട്ടിയായിരുന്നപ്പോള്‍ ഭക്ഷണം കഴിപ്പിക്കാന്‍ സ്ഥിരമായി
പാടി കൊടുത്തിരുന്ന പാട്ടിനെ കുറിച്ചായിരുന്നു അഹാനയുടെ പോസ്റ്റ്. ‘മകള്‍ക്ക്’ എന്ന
സിനിമയിലെ അദ്നന്‍ സമി പാടിയ ‘ചാഞ്ചാടിയാടി ഉറങ്ങൂ നീ’ എന്ന പാട്ടായിരുന്നു ഹന്‍സികയ്ക്ക്
അന്ന് ഏറെ ഇഷ്ടമെന്നാണ് അഹാന കുറിച്ചത്
