# ഛര്‍ദ്ദിച്ച് അവശയായി..സഹയാത്രികര്‍ വൊമിറ്റ് ബാഗ് തന്ന് സഹായിച്ചു!!! വിമാനത്തില്‍ വച്ചുണ്ടായ ദുരനുഭവം കുറിച്ച് അഹാന

- Link: https://ml.b4blaze.com/film-news/ahana-krishna-about-bad-experience-during-flight-journey
- Published: 2024-01-29T17:41:42+05:30
- Author: Anu

ഏറെ ആരാധകരുള്ള യുവനായികയാണ് അഹാന കൃഷ്ണ. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ നായികയായിട്ടാണ്
അഹാന മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ അഹാന ആരാധകമനസ്സില്‍
പ്രതിഷ്ഠ നേടിയ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. എല്ലാ വിശേഷങ്ങളും താരം പങ്കിടാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. യാത്രയ്ക്കിടെ തനിക്കുണ്ടായ
ദുരനുഭവമാണ് താരം പങ്കിടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഫ്ലൈറ്റ് യാത്രക്കിടെയുണ്ടായ
ദുരനുഭവം പങ്കുവച്ചത്.
  ഫ്ലൈറ്റ് യാത്രയ്ക്കിടെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു അവസ്ഥ
ഉണ്ടാകുന്നത്. 45 മിനിട്ട് വിമാനയാത്രക്കിടെ താന്‍ നാല് തവണ ഛര്‍ദ്ദിച്ചു. തലേ ദിവസം
കഴിച്ച ഭക്ഷണമത്തില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റതാണ്. അല്ലാതെ യാത്രക്കിടെ സംഭവിക്കാറുള്ള
മോഷന്‍ സിക്നസ് ഒന്നും ഉണ്ടാകാറില്ല. യാത്ര തുടങ്ങും മുന്‍പ് തന്നെ വല്ലാത്തൊരു പന്തികേട്
തോന്നിയിരുന്നു. എന്നാല്‍ ഛര്‍ദ്ദിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താരം പറയുന്നു.

അപ്പോഴാണ് അടുത്തുണ്ടായിരുന്ന സഹയാത്രികന്‍ രക്ഷകനായി എത്തിയത്. യാത്രയുടെ അവസാനം വരെ
തന്റെ ബാഗ് പിടിച്ചിരുന്നത് അയാളായിരുന്നു. എന്നാല്‍ യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ 
ഛര്‍ദ്ദിക്കുന്ന തന്നെ കുറിച്ച് മറ്റുള്ള യാത്രക്കാര്‍ എന്ത് കരുതുമെന്നായിരുന്നു മനസില്‍
നിറയെ. ഇന്‍ഡിഗോ വിമാനത്തിലെ ഛര്‍ദ്ദിക്കാനുള്ള ബാഗായിരുന്നു എന്റെ ഏക ആശ്രയം. മനസിന്
വല്ലാതെ വിഷമം തോന്നിയ അവസ്ഥ യായിരുന്നു അത്. ഒപ്പം യാത്ര ചെയ്തിരുന്ന ഡോക്ടറും മറ്റ്
യാത്രക്കാരും ഒരുപാട് സഹായം ചെയ്തു തന്നെന്നും താരം പറയുന്നു.
  വിമാനത്തിലുണ്ടായിരുന്ന
മറ്റുള്ളവരും വൊമിറ്റ് ബാഗ് തന്ന് സഹായിച്ചു. ഛര്‍ദ്ദിച്ച് അവശയായി കണ്ണുനിറഞ്ഞ അവസരത്തില്‍
എയര്‍ ഹോസ്റ്റസ് എത്തി സമാധാനിപ്പിക്കുകയും ചെയ്തു. പുറത്തിറങ്ങിയപ്പോള്‍ പൈലറ്റും 
എത്തി സുഖവിവരം തിരക്കി. ആരോഗ്യ പ്രശ്നം കാരണം അത്രയ്ക്ക് മോശമായിരുന്നു അവസ്ഥ എന്നും
അഹാന പറയുന്നു.
